Big stories

കൊവിഡ്: ബസ് ചാര്‍ജ് വര്‍ധന വേണ്ടെന്ന് ഹൈക്കോടതി; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ

സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജിയുടെ അടിസ്ഥാനത്തിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.ബസ് യാത്രാ നിരക്ക് സംബന്ധിച്ച പഠിക്കാന്‍ നിയോഗിച്ചിട്ടുള്ള കമ്മീഷന്റെ റിപോര്‍ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും ഇതില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

കൊവിഡ്: ബസ് ചാര്‍ജ് വര്‍ധന വേണ്ടെന്ന് ഹൈക്കോടതി; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ
X

കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ വര്‍ധിപ്പിച്ച ബസ് ചാര്‍ജ് വര്‍ധന പിന്‍വലിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. സ്വകാര്യ ബസുടമകളുടെ ഹരജിയെ തുടര്‍ന്ന് സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്ത സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു.സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജിയുടെ അടിസ്ഥാനത്തിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.ബസ് യാത്രാ നിരക്ക് സംബന്ധിച്ച പഠിക്കാന്‍ നിയോഗിച്ചിട്ടുള്ള കമ്മീഷന്റെ റിപോര്‍ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും ഇതില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ആദ്യം 50 ശതമാനം സീറ്റുകളില്‍ മാത്രമാണ് ബസുകളില്‍ യാത്രക്കാരെ അനുവദിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ 50 ശതമാനം ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്.ഇതു പ്രകാരം മിനിമം ചാര്‍ജ് 12 രൂപയാക്കിയിരുന്നു.പിന്നീട് എല്ലാ സീറ്റിലും യാത്രക്കാരെ അനുവദിക്കുകയും തുടര്‍ന്ന് വര്‍ധിപ്പിച്ച ചാര്‍ജ് സര്‍ക്കാര്‍ കുറയ്ക്കുകയും ചെയ്തു.ഇതിനെതിരെയാണ് സ്വകാര്യ ബസുടുമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യുകയും വര്‍ധിപ്പിച്ച ബസ് ചാര്‍ജ് ഈടാക്കാമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.ഇതേ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ ഹരജിയുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

Next Story

RELATED STORIES

Share it