Kerala

ആലപ്പുഴയില്‍ ഇന്ന് കൊവിഡ് 53 പേര്‍ക്ക്; 23 പേര്‍ക്കും സമ്പര്‍ക്കം വഴി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.മറ്റുള്ളവരില്‍ 18 പേര്‍ വിദേശത്തുനിന്നും 8 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.ജില്ലയില്‍ ഇന്നുമാത്രം ഒന്‍പത് പേരുടെ പരിശോധനാഫലം നെഗറ്റീവായി

ആലപ്പുഴയില്‍ ഇന്ന് കൊവിഡ് 53 പേര്‍ക്ക്; 23 പേര്‍ക്കും സമ്പര്‍ക്കം വഴി
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 53 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.18 പേര്‍ വിദേശത്തുനിന്നും 8 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ചെല്ലാനം ഹാര്‍ബറുമായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച രണ്ട് പട്ടണക്കാട് സ്വദേശികള്‍, ഒരു കടക്കരപ്പള്ളി സ്വദേശി,എഴുപുന്ന യിലെ സീ ഫുഡ് ഫാക്ടറിയുമായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച രണ്ട് എഴുപുന്ന സ്വദേശികള്‍, ഒരു കടക്കരപ്പള്ളി സ്വദേശി, ഒരു വയലാര്‍ സ്വദേശി,കായംകുളം മാര്‍ക്കറ്റുമായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച മൂന്ന് കായംകുളം സ്വദേശികളും ഒരു കൃഷ്ണപുരം സ്വദേശിയും,മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ (മലപ്പുറത്ത് ജോലിചെയ്യുന്ന 28 വയസ്സുള്ള ഓച്ചിറ സ്വദേശി. 45 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി. ചേര്‍ത്തല ആശുപത്രിയില്‍ ജോലി ചെയ്യുന്ന 39 വയസ്സുള്ള ചേര്‍ത്തല സ്വദേശിനി.),എറണാകുളത്തെ സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ട ചികില്‍സയ്ക്കിടെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 76 വയസ്സുള്ള വീയപുരം സ്വദേശിനി,രോഗം സ്ഥിരീകരിച്ച മണ്ണഞ്ചേരി സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ആണ്‍കുട്ടി.

രോഗം സ്ഥിരീകരിച്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 44 വയസ്സുള്ള ചേര്‍ത്തല സ്വദേശിനി,സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കടക്കരപ്പള്ളി സ്വദേശിയായ ആണ്‍കുട്ടി,സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 20 വയസ്സുള്ള ചുനക്കര സ്വദേശിനി,സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 25 വയസ്സുള്ള നെടുമുടി സ്വദേശി,രോഗം സ്ഥിരീകരിച്ച ഭരണിക്കാവ് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 44 വയസ്സുള്ള ഭരണിക്കാവ് സ്വദേശി,സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 20 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി,സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 31 വയസ്സുള്ള ഹരിപ്പാട് സ്വദേശി,സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 49 വയസ്സുള്ള ആലപ്പുഴ സ്വദേശി,സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 22 വയസ്സുള്ള കുത്തിയതോട് സ്വദേശിനി,സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 23 വയസ്സുള്ള മാവേലിക്കര സ്വദേശിനി എന്നിവര്‍ ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ഇതു കൂടാതെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 48 വയസുള്ള തഴക്കര സ്വദേശി, രോഗത്തിന്റെ ഉറവിടം വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു.ദുബായില്‍ നിന്നും ജൂണ്‍ 26ന് എത്തിയ 27 വയസ്സുള്ള വള്ളികുന്നം സ്വദേശി, ദുബായില്‍ നിന്നും ജൂലൈ ഒന്നിന് എത്തിയ 49 വയസ്സുള്ള കായംകുളം സ്വദേശി,ഖത്തറില്‍ നിന്നും ജൂലൈ മൂന്നിന് എത്തിയ 33 വയസ്സുള്ള നൂറനാട് സ്വദേശി, ദുബായില്‍ നിന്നും ജൂലൈ അഞ്ചിന് എത്തിയ 31 വയസ്സുള്ള അരൂര്‍ സ്വദേശിനി, ദുബായില്‍ നിന്നും ജൂലൈ രണ്ടിന് എത്തിയ 26 വയസ്സുള്ള പുന്നപ്ര സ്വദേശി,ഷാര്‍ജയില്‍ നിന്നും ജൂണ്‍ 25ന് എത്തിയ 39 വയസ്സുള്ള പാലമേല്‍ സ്വദേശി,കുവൈറ്റില്‍ നിന്നും ജൂണ്‍ 30ന് എത്തിയ 36 വയസ്സുള്ള വെണ്‍മണി സ്വദേശി,അബുദാബിയില്‍ നിന്നും ജൂണ്‍ മൂന്നിന് എത്തിയ 63 വയസ്സുള്ള മാന്നാര്‍ സ്വദേശി,ബഹറിനില്‍ നിന്നും ജൂണ്‍ 24ന് എത്തിയ 34 വയസ്സുള്ള ചെട്ടികുളങ്ങര സ്വദേശി,ഷാര്‍ജയില്‍ നിന്നും ജൂലൈ രണ്ടിന് എത്തിയ 38 വയസ്സുള്ള അരൂക്കുറ്റി സ്വദേശി,ദുബായില്‍ നിന്നും ജൂണ്‍ 27 എത്തിയ 37 വയസ്സുള്ള പാലമേല്‍ സ്വദേശി, ദുബായില്‍ നിന്നും ജൂലൈ മൂന്നിന് എത്തിയ 34 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി,കുവൈറ്റില്‍ നിന്നും ജൂണ്‍ 30ന് എത്തിയ 34 വയസ്സുള്ള കൃഷ്ണപുരം സ്വദേശി,സൗദിയില്‍ നിന്നും ജൂലൈ നാലിന് എത്തിയ 38 വയസ്സുള്ള അരൂര്‍ സ്വദേശി,സൗദിയില്‍ നിന്നും ജൂലൈ നാലിന് എത്തിയ 27 വയസ്സുള്ള ദേവികുളങ്ങര സ്വദേശി,ഒമാനില്‍ നിന്നും എത്തിയ 33 വയസ്സുള്ള പുന്നപ്ര സ്വദേശി,കുവൈറ്റില്‍ നിന്നും ജൂണ്‍ 30ന് എത്തിയ 54 വയസ്സുള്ള വെണ്‍മണി സ്വദേശി,മസ്‌കറ്റില്‍ നിന്നും എത്തിയ 55 വയസ്സുള്ള ദേവികുളങ്ങര സ്വദേശി,ഹൈദരാബാദില്‍ നിന്നും ജൂലൈ അഞ്ചിന് എത്തിയ 23 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി,ചെന്നൈയില്‍ നിന്നും ജൂലൈ ഒന്നിന് എത്തിയ 63 വയസ്സുള്ള പാലമേല്‍ സ്വദേശിനി,ചെന്നൈയില്‍ നിന്നും ജൂലൈ ഒന്നിന് എത്തിയ 20 വയസ്സുള്ള പത്തിയൂര്‍ സ്വദേശി,ഡല്‍ഹിയില്‍ നിന്നും എത്തിയ 40 വയസ്സുള്ള ദേവികുളങ്ങര സ്വദേശി,മുംബൈയില്‍നിന്നും ജൂണ്‍ 21ന് എത്തിയ 23 വയസ്സുള്ള ചെട്ടികുളങ്ങര സ്വദേശി,കര്‍ണാടകയില്‍ നിന്നും എത്തിയ 46 വയസ്സുള്ള ചന്തിരൂര്‍ സ്വദേശി,ഹൈദരാബാദില്‍ നിന്നും ജൂലൈ 11ന് എത്തിയ 22 വയസ്സുള്ള ആര്യാട് സ്വദേശിനി,മഹാരാഷ്ട്രയില്‍ നിന്നും എത്തിയ 39 വയസ്സുള്ള വള്ളികുന്നം സ്വദേശി എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.

ആകെ 671പേര്‍ ആശുപത്രികളില്‍ ചികില്‍സയിലുണ്ട് .369 പേര്‍ ഇതുവരെ രോഗമുക്തരായി.ജില്ലയില്‍ ഇന്നുമാത്രം ഒന്‍പത് പേരുടെ പരിശോധനാഫലം നെഗറ്റീവായി.യമനില്‍ നിന്നെത്തിയ പത്തിയൂര്‍ സ്വദേശി,ദുബായില്‍ നിന്ന് വന്ന ഹരിപ്പാട് , ദേവികുളങ്ങര , പുലിയൂര്‍ സ്വദേശികള്‍,മഹാരാഷ്ട്രയില്‍ നിന്ന് വന്ന ഹരിപ്പാട്, ആലപ്പുഴ സ്വദേശികള്‍,ദമാമില്‍ നിന്നെത്തിയ ചെങ്ങന്നൂര്‍ സ്വദേശി ,കശ്മീരില്‍നിന്ന് വന്ന താമരക്കുളം സ്വദേശി,സമ്പര്‍ക്കത്തിലൂടെ രോഗബാധിതനായ വെണ്‍മണി സ്വദേശി എന്നിവരുടെ പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്.

Next Story

RELATED STORIES

Share it