Kerala

ആലപ്പുഴയില്‍ ഇന്ന് 198 പേര്‍ക്ക് കൊവിഡ് ; 182 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഇതില്‍ അഞ്ച് പേര്‍ വിദേശത്തുനിന്നും 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ജില്ലയില്‍ നിന്ന് 75 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

ആലപ്പുഴയില്‍ ഇന്ന് 198 പേര്‍ക്ക് കൊവിഡ് ; 182 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
X

കൊച്ചി: ആലപ്പുഴ ജില്ലയില്‍ ഇന്ന് 198 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 182 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ വിദേശത്തുനിന്നും 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഇന്ന് സമ്പര്‍ക്കത്തിലൂടെ ആലപ്പുഴ സ്വദേശികള്‍-41,അമ്പലപ്പുഴ സ്വദേശികള്‍-12, ചെട്ടിക്കാട് സ്വദേശികള്‍-12,ആറാട്ടുപുഴ സ്വദേശികള്‍-2,ആര്യാട് സ്വദേശി-ഒന്ന്,ചേര്‍ത്തല സ്വദേശികള്‍-7 അരൂക്കുറ്റി സ്വദേശി-ഒന്ന്,മണ്ണഞ്ചേരി സ്വദേശികള്‍-5,അരൂര്‍ സ്വദേശി-ഒന്ന്,ചെറിയനാട് സ്വദേശി-ഒന്ന്, തുമ്പോളി സ്വദേശികള്‍-35,ചേര്‍ത്തല തെക്ക് സ്വദേശികള്‍-5,ഹരിപ്പാട് സ്വദേശി-ഒന്ന്, എഴുപുന്ന സ്വദേശികള്‍-9,ഇലിപ്പക്കുളം സ്വദേശി-ഒന്ന്,തൃക്കുന്നപ്പുഴ സ്വദേശി-ഒന്ന്,ചെട്ടികുളങ്ങര സ്വദേശികള്‍-2 ,തുറവൂര്‍ സ്വദേശി-ഒന്ന്,ഭരണിക്കാവ് സ്വദേശി-ഒന്ന്, കൃഷ്ണപുരം സ്വദേശികള്‍-നാല്, കണ്ടല്ലൂര്‍ സ്വദേശികള്‍-2,വയലാര്‍ സ്വദേശികള്‍-5,കായംകുളം സ്വദേശികള്‍-9,നൂറനാട് സ്വദേശികള്‍-2, പള്ളിപ്പുറം സ്വദേശികള്‍-4,പത്തിയൂര്‍ സ്വദേശികള്‍-2,പട്ടണക്കാട് സ്വദേശികള്‍-6,പുറക്കാട് സ്വദേശികള്‍-6 താമരക്കുളം സ്വദേശി-ഒന്ന്,പള്ളിക്കല്‍ സ്വദേശി-ഒന്ന്,കൊല്ലകടവ് സ്വദേശി-എന്നിങ്ങനെയാണ് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍

1. വെസ്റ്റ് ബംഗാളില്‍ നിന്ന് വന്ന 25 വയസ്സുള്ള വയലാര്‍ സ്വദേശി

2. കര്‍ണാടകയില്‍ നിന്നെത്തിയ 26 വയസ്സുള്ള മാവേലിക്കര സ്വദേശി

3. തെലങ്കാനയില്‍ നിന്നുവന്ന 37 വയസ്സുള്ള ആലപ്പുഴ സ്വദേശി

4. കര്‍ണാടകയില്‍ നിന്നെത്തിയ 34 വയസ്സുള്ള ചെന്നിത്തല സ്വദേശി

5. 28 വയസ്സുള്ള തമിഴ്‌നാട് സ്വദേശി

6. മഹാരാഷ്ട്രയില്‍ നിന്ന് വന്ന 31 വയസ്സുള്ള കീരിക്കാട് സ്വദേശി

7. ഗുജറാത്തില്‍ നിന്നു വന്ന 35 വയസ്സുകാരി

8.ഡല്‍ഹിയില്‍ നിന്നെത്തിയ 50വയസുള്ള കായംകുളം സ്വദേശിനി

9.31 വയസ്സുള്ള തമിഴ്‌നാട് സ്വദേശി

10.ആസാമില്‍ നിന്നെത്തിയ 52 വയസ്സുള്ള ആലപ്പുഴ സ്വദേശി

11. ആസാമില്‍ നിന്നെത്തിയ 26 വയസ്സുള്ള താമരക്കുളം സ്വദേശി

വിദേശത്തു നിന്നു വന്നവര്‍

1. സൗദിയില്‍നിന്ന് വന്ന 33 വയസ്സുള്ള ചുനക്കര സ്വദേശി

2. സൗദിയില്‍നിന്ന് വന്ന 29 വയസ്സുള്ള നൂറനാട് സ്വദേശി

3. ദുബായില്‍ നിന്നെത്തിയ 30 വയസ്സുള്ള നൂറനാട് സ്വദേശി

4. സൗദിയില്‍ നിന്നെത്തിയ 42 വയസുള്ള താമരക്കുളം സ്വദേശി

5. ദുബായില്‍ നിന്നെത്തിയ 49 വയസ്സുള്ള തലവടി സ്വദേശിനി

എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.ജില്ലയില്‍ നിന്ന് 75 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗമുക്തി നേടിയവരില്‍ 60 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആയിരുന്നു രോഗബാധ.8 പേര്‍ വിദേശത്ത് എത്തിയവരും 7 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരുമാണ്.ആകെ 1776 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. 2213 പേര്‍ രോഗം മുക്തരായി.

Next Story

RELATED STORIES

Share it