Kerala

കൊവിഡ്: ആലപ്പുഴയില്‍ മല്‍സ്യ സംസ്‌കരണ യൂനിറ്റുകള്‍ക്കും പീലിംഗ് ഷെഡുകള്‍ക്കും നിയന്ത്രണം

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന അനുമതിയില്ല.കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ സാമൂഹിക അകലം ഉറപ്പാക്കി പരമാവധി 25 തൊഴിലാളികളെ മാത്രം ഉള്‍പ്പെടുത്തി സ്ഥാപനം പ്രവര്‍ത്തിപ്പിക്കാം.ബ്രേക്ക് ദ ചെയിന്‍ സജ്ജീകരണങ്ങള്‍ , കൊവിഡ് പ്രോട്ടോക്കോളുകള്‍ എന്നിവ നിര്‍ബന്ധമായും ഉറപ്പുവരുത്തണം.പനി, ശ്വാസതടസ്സം, ചുമ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെ യാതൊരു കാരണവശാലും ജോലിക്ക് ഉപയോഗിക്കരുത്

കൊവിഡ്: ആലപ്പുഴയില്‍ മല്‍സ്യ സംസ്‌കരണ യൂനിറ്റുകള്‍ക്കും പീലിംഗ് ഷെഡുകള്‍ക്കും നിയന്ത്രണം
X

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സമുദ്ര മല്‍സ്യ, ചെമ്മീന്‍ സംസ്‌കരണ യൂനിറ്റുകള്‍, പീലിംഗ് ഷെഡുകള്‍ എന്നിവ കേന്ദ്രീകരിച്ച് കൊവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന ഇത്തരത്തിലുള്ള സ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി.കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന അനുമതിയില്ല.കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ സാമൂഹിക അകലം ഉറപ്പാക്കി പരമാവധി 25 തൊഴിലാളികളെ മാത്രം ഉള്‍പ്പെടുത്തി സ്ഥാപനം പ്രവര്‍ത്തിപ്പിക്കാം.ബ്രേക്ക് ദ ചെയിന്‍ സജ്ജീകരണങ്ങള്‍ , കൊവിഡ് പ്രോട്ടോക്കോളുകള്‍ എന്നിവ നിര്‍ബന്ധമായും ഉറപ്പുവരുത്തണം.

പനി, ശ്വാസതടസ്സം, ചുമ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെ യാതൊരു കാരണവശാലും ജോലിക്ക് ഉപയോഗിക്കരുത്.ഇതരസംസ്ഥാനങ്ങളില്‍ നിന്നും വാഹനങ്ങള്‍ എത്തുകയാണെങ്കില്‍ ഈ വാഹനങ്ങളിലെ തൊഴിലാളികള്‍ മറ്റുള്ളവരുമായി യാതൊരു കാരണവശാലും ഇടകലരുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും ജില്ലാ കലക്ടറുടെ ഉത്തരവില്‍ പറയുന്നു.ഈ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കുന്നു എന്ന് പോലിസും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും ഫിഷറീസും ഉറപ്പുവരുത്തണം.നിയന്ത്രണങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം , ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരം നിയമ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പോലിസ് മേധാവിയെ ചുമതലപ്പെടുത്തി. ഇത്തരം സ്ഥാപനങ്ങളുടെ ലൈസന്‍സ് താല്‍കാലികമായി റദ്ദ് ചെയ്യാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെയും ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി.

Next Story

RELATED STORIES

Share it