- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ഉത്തരവായി
വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്നും എത്തുന്നവരുടെയും അവരുമായി അടുത്തിടപഴകുന്നവരുടെയും പട്ടിക തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കണം.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള മാർഗ്ഗങ്ങൾ പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് വിപുലമായ ക്യാമ്പയിൻ തദ്ദേശ സ്ഥാപനങ്ങൾ വീടു വീടാന്തരം സംഘടിപ്പിക്കണം. വയോജന ബോധവത്കരണത്തിന് പ്രത്യേക ശ്രദ്ധ നൽകണം. ഇതിനായി സ്‌നേഹിത കാളിംഗ് ബെൽ, വയോക്ലബ്, വയോജന അയൽക്കൂട്ടം, വയോമിത്രം തുടങ്ങിയവയുടെ സേവനം പ്രയോജനപ്പെടുത്തണം.
ഇതരസംസ്ഥാന തൊഴിലാളികൾ അടക്കമുള്ളവരെ ബോധവത്കരിക്കുന്നതിനായി കുടുംബശ്രീ സംവിധാനം പ്രയോജനപ്പെടുത്തണം. ആരോഗ്യസ്ഥാപനങ്ങളുമായി ബന്ധപ്പെടുന്നവർ ഇൻഫക്ഷൻ കൺട്രോൾ പ്രോട്ടോകോൾ സംബന്ധിച്ച പരിശീലനം, മാർഗ്ഗനിർദ്ദേശങ്ങൾ എഴുതി പ്രദർശിപ്പിക്കൽ തുടങ്ങിയ നടപടികളും തദ്ദേശതലത്തിൽ സ്വീകരിക്കണം. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ, ക്ലിനിക്കൽ ലാബുകൾ, കൺസൾട്ടിംഗ് സെന്ററുകൾ തുടങ്ങിയ സ്ഥലങ്ങളിലും ഇൻഫക്ഷൻ കൺട്രോൾ പ്രോട്ടോക്കോൾ പാലിക്കുന്നത് ഉറപ്പാക്കണം.
വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്നും എത്തുന്നവരുടെയും അവരുമായി അടുത്തിടപഴകുന്നവരുടെയും പട്ടിക തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കണം. അവർക്ക് ഹോം ഐസൊലേഷൻ പ്രോട്ടോക്കോൾ ക്വാറന്റൈൻ സംബന്ധിച്ച വിവരങ്ങൾ നൽകുകയും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ആശുപത്രികളിൽ രോഗബാധിതർക്ക് ചികിത്സ സത്വരമായി ലഭ്യമാക്കുന്നതിന് ഐസൊലേഷൻ ഉറപ്പാക്കി മരുന്നുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾക്ക് കുറവ് വരാതെ ശ്രദ്ധിക്കണം. രോഗം റിപ്പോർട്ട് ചെയ്താൽ ഐസൊലേഷന് വിധേയമാകുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ദൈനംദിന ജീവിതസഹായം ലഭ്യമാക്കണം. രോഗം പകരുന്നത് തടയുന്നതിനുളള സാധനസാമഗ്രികൾ രോഗിയുടെ കുടുംബത്തിന് ആവശ്യമെങ്കിൽ വാങ്ങി നൽകണം. പരിചരണത്തിന് സഹായിയെ ലഭ്യമാക്കേണ്ടിവന്നാൽ ആവശ്യമായ ക്രമീകരണം ചെയ്യണം. ആവശ്യമായ തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത്/ വികസന ഫണ്ടിൽ നിന്ന് ലഭ്യമാക്കുന്നതിന് വകുപ്പ് അനുമതി നൽകി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















