Kerala

നൂറോളം അന്തേവാസികള്‍ക്ക് കൊവിഡ്; തണല്‍ അഗതിമന്ദിരത്തിലേക്ക് മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു

ജില്ലാ കലക്ടര്‍ സാംബശിവ റാവു സ്ഥാപനം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. രോഗലക്ഷണമുള്ളവരേയും കൂടുതല്‍ ചികില്‍സ ആവശ്യമുള്ളവരേയും ആശുപത്രികളിലേക്ക് മാറ്റും.

നൂറോളം അന്തേവാസികള്‍ക്ക് കൊവിഡ്; തണല്‍ അഗതിമന്ദിരത്തിലേക്ക് മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു
X

വടകര: എടച്ചേരി തണല്‍ അഗതിമന്ദിരത്തിലെ നൂറോളം അന്തേവാസികള്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നുളള പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. ജില്ലാ കലക്ടര്‍ സാംബശിവ റാവു സ്ഥാപനം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. രോഗലക്ഷണമുള്ളവരേയും കൂടുതല്‍ ചികില്‍സ ആവശ്യമുള്ളവരേയും ആശുപത്രികളിലേക്ക് മാറ്റും.

മറ്റുള്ളവര്‍ക്ക് മെഡിക്കല്‍ സംഘം ഇതേ സ്ഥാപനത്തില്‍വച്ച് ചികില്‍സ നല്‍കും. ഇതിനായുള്ള ആരോഗ്യപ്രവര്‍ത്തകരെ നിയോഗിച്ചിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. രോഗമില്ലാത്തവരെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുവാനും തീരുമാനിച്ചിട്ടുണ്ട്. എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. നവീനും കലക്ടറോടൊപ്പമുണ്ടായിരുന്നു. അഗതി മന്ദിരത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ നടന്ന പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ നാളെ ടെസ്റ്റ് നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ജയശ്രീ അറിയിച്ചു.

Next Story

RELATED STORIES

Share it