മലപ്പുറം ജില്ലയില്‍ 441 പേര്‍ക്ക് കൂടി കൊവിഡ്; 418 പേര്‍ക്ക് സമ്പര്‍ക്കം
മലപ്പുറം: ജില്ലയില്‍ ഞായറാഴ്ച 441 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. രോഗബാധിതരില്‍ 418 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഏഴ് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ്ബാധ. രണ്ട് ആരോഗ്യപ്രവര്‍ത്തകരും രോഗബാധിതരായിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര് വിദേശ രാജ്യങ്ങളില്‍നിന്നും നാല് പേര് അന്തര്‍ സംസ്ഥാനങ്ങളില്‍നിന്നും ജില്ലയില്‍ തിരിച്ചെത്തിയവരുമാണ്. അതേസമയം 511 പേരാണ് ജില്ലയില്‍ ഇന്ന് രോഗ വിമുക്തരായത്. ഇവരുള്‍പ്പെടെ 90,675 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
ജില്ലയില്‍ 21,923 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 4,467 പേര് വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തില്‍ കഴിയുന്നു. കൊവിഡ് പ്രത്യേക ചികില്‍സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 313 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 124 പേരും 131 പേര് കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെയായി ജില്ലയില്‍ 499 പേരാണ് കൊവിഡ് ബാധിതരായി മരണമടഞ്ഞത്.
ആരോഗ്യജാഗ്രത ഉറപ്പാക്കണം
പൊതു ഇടങ്ങളില്‍ പോവുന്നവര്‍ കൃത്യമായ ആരോഗ്യജാഗ്രത ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ അടുത്തുള്ള ആരോഗ്യകേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം
എ.ആര് നഗര്‍ 06
ആലങ്കോട് 06
ആലിപ്പറമ്പ് 03
അമരമ്പലം 07
ആനക്കയം 03
അങ്ങാടിപ്പുറം 06
അരീക്കോട് 06
ആതവനാട് 01
ചാലിയാര്‍ 02
ചീക്കോട് 08
ചേലേമ്പ്ര 05
ചെറുകാവ് 02
ചോക്കാട് 06
ചുങ്കത്തറ 09
എടക്കര 08
എടപ്പാള്‍ 01
എടരിക്കോട് 03
എടവണ്ണ 08
എടയൂര്‍ 01
ഏലംകുളം 06
കാലടി 01
കാളികാവ് 02
കല്പകഞ്ചേരി 02
കണ്ണമംഗലം 01
കരുളായി 01
കരുവാരക്കുണ്ട് 05
കാവനൂര്‍ 02
കീഴാറ്റൂര്‍ 05
കീഴുപറമ്പ് 02
കോഡൂര്‍ 01
കൊണ്ടോട്ടി 13
കൂട്ടിലങ്ങാടി 03
കോട്ടക്കല്‍ 02
കുറുവ 01
കുറ്റിപ്പുറം 07
കുഴിമണ്ണ 03
മക്കരപ്പറമ്പ് 01
മലപ്പുറം 39
മമ്പാട് 03
മംഗലം 03
മഞ്ചേരി 18
മങ്കട 02
മാറാക്കര 01
മാറഞ്ചേരി 01
മേലാറ്റൂര്‍ 02
മൂന്നിയൂര്‍ 06
മൂത്തേടം 04
മൊറയൂര്‍ 01
മുതുവല്ലൂര്‍ 02
നന്നമ്പ്ര 01
നന്നംമുക്ക് 01
നിലമ്പൂര്‍ 06
നിറമരുതൂര്‍ 02
ഒഴൂര്‍ 04
പള്ളിക്കല്‍ 06
പാണ്ടിക്കാട് 07
പരപ്പനങ്ങാടി 09
പറപ്പൂര് 01
പെരിന്തല്‍മണ്ണ 10
പെരുമ്പടപ്പ് 06
പെരുവള്ളൂര്‍ 03
പൊന്മള 01
പൊന്മുണ്ടം 02
പൂക്കോട്ടൂര്‍ 02
പോരൂര്‍ 05
പോത്തുകല്ല് 02
പുലാമന്തോള്‍ 04
പുളിക്കല്‍ 07
പുല്‍പ്പറ്റ 05
പുറത്തൂര്‍ 02
പുഴക്കാട്ടിരി 01
താനൂര്‍ 01
തലക്കാട് 03
താഴേക്കോട് 02
തേഞ്ഞിപ്പലം 07
തിരുവാലി 05
തൃക്കലങ്ങോട് 06
തൃപ്രങ്ങോട് 01
തുവ്വൂര്‍ 06
തിരൂര്‍ 11
തിരൂരങ്ങാടി 01
ഊര്‍ങ്ങാട്ടിരി 09
വളാഞ്ചേരി 05
വളവന്നൂര്‍ 04
വള്ളിക്കുന്ന് 05
വട്ടംകുളം 01
വാഴക്കാട് 05
വാഴയൂര്‍ 01
വഴിക്കടവ് 07
വെളിയങ്കോട് 04
വേങ്ങര 23
വെട്ടത്തൂര്‍ 10
വെട്ടം 02
വണ്ടൂര്‍ 04
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT