Kerala

പാലക്കാട് ജില്ലയില്‍ ഇന്ന് 242 പേര്‍ക്ക് കൊവിഡ്; 104 സമ്പര്‍ക്കരോഗികള്‍

ജില്ലയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 4,781 ആയി. 482 പേര്‍ക്ക് രോഗമുക്തി.

പാലക്കാട് ജില്ലയില്‍ ഇന്ന് 242 പേര്‍ക്ക് കൊവിഡ്; 104 സമ്പര്‍ക്കരോഗികള്‍
X

പാലക്കാട്: ജില്ലയില്‍ ഇന്ന് 242 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 104 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 136 പേര്‍, ഒരു ആരോഗ്യപ്രവര്‍ത്തകന്‍, വിദേശത്തുനിന്നും വന്ന ഒരാള്‍ എന്നിവര്‍ ഉള്‍പ്പെടും. 482 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇതോടെ ജില്ലയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 4,781 ആയി. ജില്ലയില്‍ ചികില്‍സയിലുള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, ആലപ്പുഴ, വയനാട് ജില്ലകളിലും, 2 പേര്‍ വീതം പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലും 5 പേര്‍ തിരുവനന്തപുരം, 37 പേര്‍ തൃശ്ശൂര്‍, 11 പേര്‍ കോഴിക്കോട്, 33 പേര്‍ എറണാകുളം, 95 പേര്‍ മലപ്പുറം ജില്ലകളിലും ചികില്‍സയിലുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

പട്ടിത്തറ സ്വദേശികള്‍-28 പേര്‍

പാലക്കാട് സ്വദേശികള്‍- 22 പേര്‍

ഒറ്റപ്പാലം സ്വദേശികള്‍- 12 പേര്‍

ആലത്തൂര്‍ സ്വദേശികള്‍- 11 പേര്‍

പട്ടാമ്പി സ്വദേശികള്‍- 9 പേര്‍

അകത്തേത്തറ സ്വദേശികള്‍- 8 പേര്‍

ഓങ്ങല്ലൂര്‍, കൊപ്പം, നെല്ലായ സ്വദേശികള്‍- 7 പേര്‍ വീതം

കാവശ്ശേരി, ചെര്‍പ്പുളശ്ശേരി, തിരുമിറ്റക്കോട് സ്വദേശികള്‍ - 6 പേര്‍ വീതം

തെങ്കര, പുതുശ്ശേരി, ചിറ്റൂര്‍ തത്തമംഗലം നഗരസഭ, വാണിയംകുളം, വിളയൂര്‍ സ്വദേശികള്‍- 4 പേര്‍ വീതം

തച്ചമ്പാറ, വടക്കഞ്ചേരി, മണ്ണാര്‍ക്കാട്, പറളി, തരൂര്‍, മലമ്പുഴ, കണ്ണാടി, അലനല്ലൂര്‍, തൃത്താല, പുതുപ്പരിയാരം, ചാലിശ്ശേരി, അമ്പലപ്പാറ, നെന്മാറ, നാഗലശ്ശേരി സ്വദേശികള്‍ - 3 പേര്‍ വീതം

മാത്തൂര്‍, തിരുവേഗപ്പുറ, പുതുക്കോട്, മുതുതല, വടവന്നൂര്‍, അഗളി, മുതലമട, കപ്പൂര്‍, കോട്ടോപ്പാടം, പരുതൂര്‍, മണ്ണൂര്‍, കൊടുമ്പ്, വല്ലപ്പുഴ, പെരുമാട്ടി, പിരായിരി, പുതൂര്‍ സ്വദേശികള്‍ - 2 പേര്‍ വീതം

പെരുവമ്പ്, തൃക്കടീരി, കൊല്ലങ്കോട്, കരിമ്പുഴ, പെരിങ്ങോട്ടുകുറുശ്ശി, ചളവറ, കരിമ്പ, അയിലൂര്‍, കടമ്പഴിപ്പുറം, ഷോര്‍ണൂര്‍, മങ്കര, ശ്രീകൃഷ്ണപുരം, കാരാകുറുശ്ശി, അനങ്ങനടി, വണ്ടാഴി, കുലുക്കല്ലൂര്‍, മുണ്ടൂര്‍, കുമരംപുത്തൂര്‍, എലവഞ്ചേരി സ്വദേശികള്‍ - ഒരാള്‍ വീതം

Next Story

RELATED STORIES

Share it