Kerala

വയനാട്ടില്‍ രണ്ടു പേര്‍ക്ക് കൂടി രോഗമുക്തി

സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 3718 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 3098 ല്‍ 3081 നെഗറ്റീവും 17 പോസിറ്റീവുമാണ്.

വയനാട്ടില്‍ രണ്ടു പേര്‍ക്ക് കൂടി രോഗമുക്തി
X

കല്‍പറ്റ: വയനാട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് രോഗമുക്തി. ദുബൈയില്‍ നിന്നെത്തിയ പനമരം സ്വദേശിയായ 25 കാരനും ചെന്നൈയില്‍ നിന്നെത്തിയ പുല്‍പ്പള്ളി സ്വദേശിയായ 40 കാരനുമാണ് വ്യാഴാഴ്ച്ച രോഗമുക്തരായത്. ഇരുവരും ജില്ലാ ആശുപത്രിയിലായിരുന്നു ചികില്‍സയില്‍ കഴിഞ്ഞത്.

ജില്ലയില്‍ വ്യാഴാഴ്ച 212 ആളുകളെ കൂടി നിരീക്ഷണത്തിലാക്കി. നിലവില്‍ ആകെ 3420 പേരാണ് നിരീക്ഷണത്തിലുളളത്. 28 പേര്‍ ജില്ലാ ആശുപത്രിയിലും 7 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും 1525 പേര്‍ കൊവിഡ് കെയര്‍ സെന്ററിലുമാണുളളത്.

അതേസമയം 412 പേര്‍ ഇന്നലെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. ജില്ലയില്‍ നിന്നും വ്യാഴാഴ്ച പുതുതായി 23 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. 2658 സാമ്പിളുകളാണ് ഇതുവരെ ജില്ലയില്‍ നിന്നും പരിശോധനയ്ക്ക് അയച്ചത്. 2321 ആളുകളുടെ ഫലം ലഭിച്ചു. 332 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 3718 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 3098 ല്‍ 3081 നെഗറ്റീവും 17 പോസിറ്റീവുമാണ്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ വ്യാഴ്ാഴ്ച നിരീക്ഷണത്തില്‍ കഴിയുന്ന 229 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി.

Next Story

RELATED STORIES

Share it