അമല ക്ലസ്റ്ററില്‍ ഇന്നും 17 പേര്‍ക്ക് കൊവിഡ്; തൃശൂര്‍ ജില്ലയില്‍ 85 പേര്‍ക്ക് രോഗം
ഒരു ആരോഗ്യപ്രവര്‍ത്തകയും രോഗ ഉറവിടമറിയാത്ത 08 പേരും വിദേശത്ത് നിന്ന് എത്തിയ 06 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 03 പേരും രോഗബാധിതരായി.
തൃശൂര്‍: ജില്ലയില്‍ ഇന്ന് 85 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 63 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 518 ആണ്. തൃശൂര്‍ സ്വദേശികളായ 13 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2360 ആണ്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം1825 ആണ്.
രോഗം സ്ഥിരീകരിച്ചവരില്‍ 25 പേരും സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. അമല ആശുപത്രി ക്ലസ്റ്ററില്‍ നിന്ന് 17 പേര് രോഗബാധിതരായി. ശക്തന് 14, പുത്തന്‍ചിറ ക്ലസ്റ്റര്‍ 02 , മിണാലൂര്‍ 01, ചാലക്കുടി ക്ലസ്റ്റര്‍ 08 എന്നിങ്ങനെയാണ് കണക്ക്. ഒരു ആരോഗ്യപ്രവര്‍ത്തകയും രോഗ ഉറവിടമറിയാത്ത 08 പേരും വിദേശത്ത് നിന്ന് എത്തിയ 06 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 03 പേരും രോഗബാധിതരായി.
രോഗം സ്ഥീരികരിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമായി കഴിയുന്നവര്‍. ശനിയാഴ്ചത്തെ കണക്ക്:
ഗവ. മെഡിക്കല്‍ കോളജ് തൃശൂര്‍ 74, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐനെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ് 11, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്07 , ജി.എച്ച് തൃശൂര്‍ 05, കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി 24, കില ബ്ലോക്ക് 1 തൃശൂര്‍ 44, കില ബ്ലോക്ക് 2 തൃശൂര്‍ 53, വിദ്യ സി.എഫ്.എല്‍.ടി.സി വേലൂര്‍75, എം.എം.എം കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍ 16, ചാവക്കാട് താലൂക്ക് ആശുപത്രി 08, ചാലക്കുടി താലൂക്ക് ആശുപത്രി 08, സി.എഫ്.എല്‍.ടി.സി കൊരട്ടി 33, കുന്നംകുളം താലൂക്ക് ആശുപത്രി 06, ജി.എച്ച്. ഇരിങ്ങാലക്കുട 15, ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് 01, അമല ഹോസ്പിറ്റല്‍ ത്യശ്ശൂര് 49, ഹോം ഐസോലേഷന് 4.
നിരീക്ഷണത്തില്‍ കഴിയുന്ന 9960 പേരില്‍ 9411 പേര് വീടുകളിലും 549 പേര് ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 112 പേരേയാണ് ശനിയാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്. 780 പേരെ ശനിയാഴ്ച (ആഗസ്റ്റ് 15) നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 527 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. ശനിയാഴ്ച (ആഗസ്റ്റ് 15) 1645 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 55498 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 54998 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 500 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി 11374 പേരുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ശനിയാഴ്ച (ആഗസ്റ്റ് 15) 375 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നിട്ടുളളത്. 89 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്കി. ശനിയാഴ്ച (ആഗസ്റ്റ് 15) റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 331 പേരെ ആകെ സ്ക്രീന്‍ ചെയ്തു.
RELATED STORIES
ഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMT