Kerala

തൃശൂര്‍ ജില്ലയില്‍ 14 പേര്‍ക്ക് കൂടി കൊവിഡ്; 16 പേര്‍ രോഗമുക്തര്‍

രോഗം സ്ഥീരികരിച്ച 188 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ തൃശൂര്‍ സ്വദേശികളായ 6 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

തൃശൂര്‍ ജില്ലയില്‍ 14 പേര്‍ക്ക് കൂടി കൊവിഡ്;  16 പേര്‍ രോഗമുക്തര്‍
X

തൃശൂര്‍: ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 16 പേര്‍ രോഗമുക്തരായി. 12 പേര്‍ വിദേശത്തു നിന്നും 2 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

ജൂണ്‍ 18 ന് ഖത്തറില്‍ നിന്ന് വന്ന പൂമംഗലം സ്വദേശി (35, പുരുഷന്‍), ജൂണ്‍ 17 ന് ദുബായില്‍ നിന്ന് വന്ന പുതുക്കാട് സ്വദേശി (29, പുരുഷന്‍), ജൂണ്‍ 26 ന് ഖത്തറില്‍ നിന്ന് വന്ന പാലിയേക്കര സ്വദേശി (29, പുരുഷന്‍), ജൂണ്‍ 16 ന് ഉക്രെയിനില്‍ നിന്ന് വന്ന ആനന്ദപുരം സ്വദേശി (20, പുരുഷന്‍), ജൂണ്‍ 23 ന് അബുദാബിയില്‍ നിന്ന് വന്ന കാട്ടൂര്‍ സ്വദേശി (35, പുരുഷന്‍), ജൂണ്‍ 30 ന് കുവൈറ്റില്‍ നിന്ന് വന്ന എടക്കുളം സ്വദേശി (36, പുരുഷന്‍), ജൂണ്‍ 18 ന് രാജസ്ഥാനില്‍ നിന്ന് വന്ന ബി എസ് എഫ് ജവാന്‍ (54), ജൂണ്‍ 24 ന് കുവൈറ്റില്‍ നിന്ന് വന്ന മങ്ങാട്ടുകര സ്വദേശി (41, പുരുഷന്‍), ജൂണ്‍ 23 ന് ദമാമില്‍ നിന്ന് വന്ന കോലഴി സ്വദേശി (28, പുരുഷന്‍), ജൂണ്‍ 28 ന് റിയാദില്‍ നിന്ന് വന്ന മുക്കാട്ടുകര സ്വദേശി (35, പുരുഷന്‍), ജൂണ്‍ 15 ന് മുംബൈയില്‍ നിന്ന് വന്ന കുന്നംകുളം സ്വദേശി (13 വയസ്സുള്ള ആണ്‍കുട്ടി), ജൂണ്‍ 28 ന് ഖത്തറില്‍ നിന്ന് വന്ന മേത്തല സ്വദേശി (44, പുരുഷന്‍), ജൂലൈ 01 ന് ജിദ്ദയില്‍ നിന്ന് വന്ന പുന്നയൂര്‍ സ്വദേശി (42, പുരുഷന്‍), ജൂണ്‍ 20 ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശി (61, പുരുഷന്‍) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥീരികരിച്ച 188 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ തൃശൂര്‍ സ്വദേശികളായ 6 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 17393 പേരില്‍ 17171 പേര്‍ വീടുകളിലും 222 പേര്‍ ആശുപത്രികളിലുമായാണ് കഴിയുന്നത്. സമ്പര്‍ക്കപട്ടികയിലുണ്ടായിരുന്ന 9 ബിഎസ്എഫ് ജീവനക്കാരെ ഗുരുവായൂര്‍ കൗസ്തുഭത്തിലേക്ക് ക്വാറന്റീനിലേക്ക് മാറ്റി. കൊവിഡ് സംശയിച്ച് 23 പേരേയാണ് ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 18 പേരെ ഡിസ്ചാര്‍ജ് ചെയ്തു. അസുഖബാധിതരായ 298 പേരേയാണ് ഇതുവരെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുളളത്. 1420 പേരെ നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 2335 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.

667 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 12666 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 11650 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1016 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായുളളത് കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളിലുളള ആളുകളുടെ സാമ്പിള്‍ പരിശോധിക്കുന്നതോടനുബന്ധിച്ച് 4640 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

363 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 46059 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നു. 154 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 500 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it