Kerala

പത്തനംതിട്ടയിൽ കൊവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത് ഒരാള്‍ മാത്രം

രോഗബാധ പൂര്‍ണ്ണമായും ഭേദമായ 16 പേര്‍ ഉള്‍പ്പെടെ ആകെ 174 പേരെ നാളിതുവരെ ആശുപത്രി ഐസലേഷനില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.

പത്തനംതിട്ടയിൽ കൊവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത് ഒരാള്‍ മാത്രം
X

പത്തനംതിട്ട: ജില്ലയില്‍ കൊവിഡ് 19 ബാധിച്ച്‌ ചികിത്സയിലുള്ളത് ഇനി ഒരാള്‍ മാത്രം. ജില്ലയില്‍ അഞ്ചുപേര്‍ വിവിധ ആശുപത്രികളില്‍ ഐസലേഷനിലാണ്. ഇവരില്‍ ഒരാള്‍ മാത്രമാണ് കൊവിഡ് 19 രോഗബാധിതന്‍.

ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ ഒരാളും ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ മൂന്നു പേരും ജനറല്‍ ആശുപത്രി അടൂരില്‍ ഒരാളും നിലവില്‍ ഐസലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ നിലവില്‍ ആരും ഐസലേഷനില്‍ ഇല്ല.

ആശുപത്രി ഐസലേഷനില്‍ നിന്നും രോഗബാധ പൂര്‍ണ്ണമായും ഭേദമായ ഒരാള്‍ ഉള്‍പ്പെടെ ഇന്നലെ നാലുപേരെ ഡിസ്ചാര്‍ജ് ചെയ്തു. രോഗബാധ പൂര്‍ണ്ണമായും ഭേദമായ 16 പേര്‍ ഉള്‍പ്പെടെ ആകെ 174 പേരെ നാളിതുവരെ ആശുപത്രി ഐസലേഷനില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.

ജില്ലയില്‍ പോസിറ്റീവായി കണ്ടെത്തിയ കേസുകളുടെ 13 പ്രൈമറി കോണ്‍ടാക്ടുകളും 31 സെക്കന്ററി കോണ്‍ടാക്ടുകളും വീടുകളില്‍ നിരീക്ഷണത്തിലാണ്. മറ്റ് ജില്ലയില്‍ പോസിറ്റീവായി കണ്ടെത്തിയ കേസിന്റെ ഒരു സെക്കന്ററി കോണ്‍ടാക്ട് ജില്ലയില്‍ ഹോം ഐസലേഷനിലുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് തിരിച്ചെത്തിയ 14 പേര്‍ ഉള്‍പ്പെടെ 108 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 83 പേരെ നിരീക്ഷണ കാലം പൂര്‍ത്തിയായതിനാല്‍ ക്വാറന്റൈനില്‍ നിന്ന് വിടുതല്‍ ചെയ്തു. ആകെ 153 പേരാണ് നിലവില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത്.

Next Story

RELATED STORIES

Share it