- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പത്തനംതിട്ട ജില്ലയില്‍ രണ്ടുപേര്‍ക്ക്കൂടി കൊറോണ സ്ഥിരീകരിച്ചു
യുകെയില്‍ നിന്ന് മാര്‍ച്ച് 14ന് എത്തിയ ആറൻമുള സ്വദേശിക്കും ദുബായില്‍ നിന്ന് മാര്‍ച്ച് 22ന് എത്തിയ അടൂർ സ്വദേശിക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ദുബായില്‍ നിന്ന് എത്തിയ ആള്‍ക്ക് രോഗലക്ഷണങ്ങള്‍ ഒന്നും ഇതുവരെ കാണിച്ചിട്ടില്ല.

പത്തനംതിട്ട: ജില്ലയില്‍ രണ്ടുപേര്‍ക്ക്കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ പി.ബി നൂഹ് അറിയിച്ചു. ഇന്ന് ലഭിച്ച 32 പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആണ്. രണ്ടുപേരുടെ ഫലങ്ങളാണ് പോസിറ്റീവായത്.
യുകെയില്‍ നിന്ന് മാര്‍ച്ച് 14ന് എത്തിയ ആറൻമുള സ്വദേശിക്കും ദുബായില്‍ നിന്ന് മാര്‍ച്ച് 22ന് എത്തിയ അടൂർ സ്വദേശിക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ദുബായില്‍ നിന്ന് എത്തിയ ആള്‍ക്ക് രോഗലക്ഷണങ്ങള്‍ ഒന്നും ഇതുവരെ കാണിച്ചിട്ടില്ല. ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സ്രവങ്ങള്‍ എടുത്ത് സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇയാളുടെ പരിശോധനാ ഫലം എല്ലാവരും ഗൗരവത്തിലെടുക്കണമെന്നും ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ലെങ്കിലും രോഗം വരുവാനുള്ള സാധ്യതയാണ് കാണിക്കുന്നതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
രണ്ടുപേരില്‍ ഒരാള്‍ യുകെയില്‍ നിന്നു അബുദാബിക്കും അവിടെ നിന്നും കൊച്ചിക്കുമാണ് വിമാനത്തില്‍ യാത്ര ചെയ്തത്. രണ്ടാമന്‍ ദുബായില്‍ നിന്ന് ബാംഗ്ലൂരിലേക്കും അവിടെ നിന്നും തിരുവനന്തപുരത്തേക്കുമാണു വിമാനത്തില്‍ യാത്ര ചെയ്തത്. ഇരുവരുടേയും റൂട്ട് മാപ് അടക്കമുള്ള വിശദാംശങ്ങള്‍ പുറത്തുവിടുമെന്നും കലക്ടര്‍ അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















