Kerala

കൊവിഡ് 19: മഞ്ചേരിയില്‍ ഏഴ് പേര്‍ക്കെതിരേ കേസെടുത്തു

നിയന്ത്രണങ്ങള്‍ ജനങ്ങള്‍ പാലിക്കണമെന്നും നടപടി കര്‍ശനമാക്കുമെന്നും സിഐ അറിയിച്ചു.

കൊവിഡ് 19: മഞ്ചേരിയില്‍ ഏഴ് പേര്‍ക്കെതിരേ കേസെടുത്തു
X

മലപ്പുറം: കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ വിലക്കുകള്‍ ലംഘിച്ച ഏഴ് പേര്‍ക്കെതിരേ മഞ്ചേരി പോലിസ് കേസെടുത്തു. ഐപിസി 188/269, കേരള പോലിസ് ആക്റ്റ് 118ല വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

നിര്‍ദേശങ്ങള്‍ ലംഘിച്ച് ചായക്കട നടത്തിയ മഞ്ഞപറ്റ തരിയംകുളം അബൂബക്കര്‍ (55), പയ്യാനാട് മലബാര്‍ ക്രഷര്‍ തുറന്ന് പ്രവര്‍ത്തിച്ചതിന്ന് രണ്ട് പേര്‍ക്കെതിരെയും, അനാവശ്യമായി പുറത്തിറങ്ങിയ മംഗലശ്ശേരി വല്ലാഞ്ചിറ മുനീര്‍ (47), മംഗലശ്ശേരി റഹീം, കരുവമ്പ്രം ഫൈസല്‍, മേലാക്കം നൗഷാദ് എന്നിവര്‍ക്കെതിരേയുമാണ് കേസെടുത്തത്. നിയന്ത്രണങ്ങള്‍ ജനങ്ങള്‍ പാലിക്കണമെന്നും നടപടി കര്‍ശനമാക്കുമെന്നും സിഐ അറിയിച്ചു.

Next Story

RELATED STORIES

Share it