Kerala

കൊവിഡ് 19: രോഗികളെ താമസിപ്പിക്കാന്‍ കെട്ടിടങ്ങള്‍ വിട്ടു നല്‍കുമെന്ന് മലപ്പുറത്തെ കെട്ടിട ഉടമകള്‍

സര്‍ക്കാരിന് ആവശ്യമുള്ള കെട്ടിടങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വിട്ടു നല്‍കുകയും സര്‍ക്കാരിന് എല്ലാവിധ സഹായ സഹകരണങ്ങള്‍ നല്‍കുമെന്നും ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു.

കൊവിഡ് 19:  രോഗികളെ താമസിപ്പിക്കാന്‍ കെട്ടിടങ്ങള്‍ വിട്ടു നല്‍കുമെന്ന് മലപ്പുറത്തെ കെട്ടിട ഉടമകള്‍
X

മലപ്പുറം: കൊവിഡ് 19 വ്യാപനം തടയുന്നതിനായി സര്‍ക്കാരിനെ സഹായിക്കാന്‍ സംഘടനയുടെ കീഴിലുള്ള ആവശ്യമുള്ള കെട്ടിടങ്ങള്‍ വിട്ടു നല്‍കുമെന്ന് കേരള ബില്‍ഡിങ്ങ് ഓണേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സബാഹ് വേങ്ങര ജനറല്‍ സെക്രട്ടറി ഫക്രുദീന്‍ തങ്ങള്‍ എന്നിവര്‍ അറിയിച്ചു. സംഘടനയുടെ കീഴിലുള്ള സര്‍ക്കാരിന് ആവശ്യമുള്ള കെട്ടിടങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ സ്വീകരിക്കുന്ന അടിയന്തിര കാര്യങ്ങള്‍ക്കായി വിട്ടു നല്‍കുകയും സര്‍ക്കാരിന് എല്ലാവിധ സഹായ സഹകരണങ്ങള്‍ നല്‍കുമെന്നും ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it