Kerala

കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ 33 പേര്‍ കൂടി നിരീക്ഷണം പൂര്‍ത്തിയാക്കി

ആകെ 927 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 868 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 838 എണ്ണം നെഗറ്റീവ് ആണ്.

കൊവിഡ് 19:  കോഴിക്കോട് ജില്ലയില്‍ 33 പേര്‍ കൂടി നിരീക്ഷണം പൂര്‍ത്തിയാക്കി
X

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 33 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 21,998 ആയി. 1021 പേര്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്. ഇന്ന് പുതുതായി വന്ന 16 പേര്‍ ഉള്‍പ്പെടെ ആകെ 53 പേരാണ് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്.

ഇന്ന് 44 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 927 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 868 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 838 എണ്ണം നെഗറ്റീവ് ആണ്. ഇപ്പോള്‍ 7 കോഴിക്കോട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയുമാണ് കോവിഡ് പോസിറ്റീവായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. 59 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. കൂടാതെ ജില്ലയിലെ കോവിഡ് വ്യാപനം പഠന വിധേയമാക്കുന്നതിന്റെ ഭാഗമായി ഇന്ന് തിരുവള്ളൂരില്‍ നിന്നും 10 സ്രവ സാംപിളുകള്‍ ശേഖരിച്ച് പരിശോധനക്കയച്ചിട്ടുണ്ട്.

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 39 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. 99 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്‍കി.

ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. 3194 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 10688 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി. ബോധവത്കരണത്തിന്റെ ഭാഗമായി കോടഞ്ചേരി, ഓമശ്ശേരി പ്രദേശങ്ങളില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി.

Next Story

RELATED STORIES

Share it