Kerala

രോഗികള്‍ വര്‍ദ്ധിച്ചു; കുന്നംകുളം താലൂക്ക് ആശുപത്രിയിലും കൊവിഡ് കിടത്തി ചികിത്സ

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ രോഗികള്‍ വര്‍ധിച്ചതോടെയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള രോഗികളെ വ്യാഴാഴ്ച ഇവിടെ പ്രവേശിപ്പിച്ചത്.

രോഗികള്‍ വര്‍ദ്ധിച്ചു;  കുന്നംകുളം താലൂക്ക് ആശുപത്രിയിലും കൊവിഡ് കിടത്തി ചികിത്സ
X

തൃശൂര്‍: കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്ന സംവിധാനം ആരംഭിച്ചു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ രോഗികള്‍ വര്‍ധിച്ചതോടെയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള രോഗികളെ വ്യാഴാഴ്ച ഇവിടെ പ്രവേശിപ്പിച്ചത്. ഇതില്‍ രോഗം ഗുരുതരമല്ലാത്തവരെ വെള്ളിയാഴ്ച മുളങ്കുന്നത്തുകാവ് കിലയിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റിയതായി ആശുപത്രി സൂപ്രണ്ട് എ വി മണികണ്ഠന്‍ അറിയിച്ചു. താലൂക്ക് ആശുപത്രിയിലെ കൊവിഡ് ബ്ലോക്കില്‍ നിലവില്‍ 15 കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്. പ്രവേശിപ്പിക്കപ്പെടുന്ന കൊവിഡ് രോഗികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായി സൂപ്രണ്ട് അറിയിച്ചു.

Next Story

RELATED STORIES

Share it