Kerala

കൊവിഡ്: തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി കലക്ടര്‍

കൊവിഡ്: തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി കലക്ടര്‍
X

തൃശൂര്‍: മലപ്പുറം ജില്ലയിലെ രണ്ട് സ്‌കൂളുകളിലുണ്ടായ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ എല്ലാ സ്‌കൂള്‍ അധികൃതര്‍ക്കും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ജില്ലാ കലക്ടര്‍ എസ് ഷാനവാസ്.

സ്‌കൂളുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കുന്നതിന് അധ്യാപകര്‍ മുന്‍കൈയെടുക്കണം. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ 10 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികളെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഒരു ക്ലാസിലെ ബഞ്ചില്‍ 2 കുട്ടികളെ മാത്രം ഇരുത്തിയാല്‍ മതി.

അധ്യാപകര്‍, കുട്ടികള്‍ ഒരിടത്തും കൂട്ടം കൂടരുത്. മാസ്‌ക് കൃത്യമായി ധരിച്ചു വേണം എല്ലാവരും സ്‌കൂളിലെത്താന്‍. ഓഫീസിലും സ്റ്റാഫ് മുറിയിലും ക്ലാസുമുറികളിലുമെല്ലാം സാനിറ്റൈസര്‍ വെയ്ക്കണം.

പത്തിനു താഴെയുള്ള ക്ലാസുകളിലെ കുട്ടികളെ ഏതെങ്കിലും സ്‌കൂളില്‍ പഠിപ്പിക്കുന്നുണ്ടെന്നറിഞ്ഞാല്‍ സ്‌കൂളിനും പ്രധാനാധ്യാപകര്‍ക്കും മനേജുമെന്റിനും എതിരെ കര്‍ശന നടപടിയെടുക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പു നല്‍കി.

Next Story

RELATED STORIES

Share it