Kerala

ടെലിമെഡിസിന്‍ സംവിധാനം വ്യാപകമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹായത്തോടു കൂടിയാണ് നിലവില്‍ ടെലിമെഡിസിന്‍ സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. രോഗത്തിന്റെ തീവ്രത അനുസരിച്ച് രോഗികള്‍ക്ക് വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനവും തുടര്‍ നിരീക്ഷണവും ഉറപ്പാക്കുന്ന തത്തിലാണ് സംവിധാനം.രോഗമുള്ളവരെ ദിവസേന ഒരു നേരവും കൂടുതല്‍ ശ്രദ്ധ വേണ്ട ആളുകളെ ദിവസേന രണ്ടു നേരവും ഗുരുതര നിലയിലുള്ള രോഗികളെ ദിവസേന മൂന്നു തവണയും വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടര്‍മാര്‍ ബന്ധപ്പെടും

ടെലിമെഡിസിന്‍ സംവിധാനം വ്യാപകമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍
X

കൊച്ചി: എറണാകുളം ജില്ലയില്‍ ടെലിമെഡിസിന്‍ സംവിധാനം വ്യാപകമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കണമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹായത്തോടു കൂടിയാണ് നിലവില്‍ ടെലിമെഡിസിന്‍ സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. രോഗത്തിന്റെ തീവ്രത അനുസരിച്ച് രോഗികള്‍ക്ക് വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനവും തുടര്‍ നിരീക്ഷണവും ഉറപ്പാക്കുന്ന തത്തിലാണ് സംവിധാനം.രോഗമുള്ളവരെ ദിവസേന ഒരു നേരവും കൂടുതല്‍ ശ്രദ്ധ വേണ്ട ആളുകളെ ദിവസേന രണ്ടു നേരവും ഗുരുതര നിലയിലുള്ള രോഗികളെ ദിവസേന മൂന്നു തവണയും വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടര്‍മാര്‍ ബന്ധപ്പെടും.

കൂടുതല്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ആശ്വപത്രിയില്‍ എത്തിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കും. അടിയന്തര സാഹചര്യത്തില്‍ രോഗികളെ വീട്ടിലെത്തി ഡോക്ടര്‍ പരിശോധിക്കാനും ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. അതിനായി 120 വാഹനങ്ങളാണ് ജില്ലയില്‍ ക്രമീകരിച്ചിട്ടുള്ളത്. കൊവിഡ് ഇതര രോഗങ്ങളുടെ പരിശോധനയും കര്‍ശനമാക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. ഡെങ്കിപ്പനി പോലുള്ള കൊതുകുജന്യ രോഗങ്ങള്‍ പകരുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. തോട്ടം മേഖലകളില്‍ കൊതുകുവ്യാപനം കുറക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ബ്ലോക്ക് തലത്തില്‍ അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

ഇതിനായി സന്നദ്ധരായ 2000 ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഐഎംഎയുടെ സഹായത്തോടു കൂടി ശേഖരിച്ചിട്ടുണ്ട്. 600 ഡോക്ടര്‍മാര്‍ ഉള്‍പ്പടെയാണിത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് അവശ്യ സാധനങ്ങളുമായി എത്തുന്ന ഡ്രൈവര്‍മാരുടെ സുരക്ഷയും കോവിഡ് പരിശോധനയും സംബന്ധിച്ച കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ പരിഗണിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.കലക്ടര്‍ എസ് സുഹാസ്, എസ് പി കെ കാര്‍ത്തിക്, സബ് കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍ കെ കുട്ടപ്പന്‍, ഡോ. മാത്യൂസ് നുമ്പേലി, ഡി സി പി ജി. പൂങ്കുഴലി പങ്കെടുത്തു.

Next Story

RELATED STORIES

Share it