Kerala

കൊവിഡ് 19 അതിജീവിച്ചവർക്ക് വയനാട്ടിൽ കണിക്കൊന്ന നൽകി യാത്രയയപ്പ്

കൊവിഡ് 19 സ്ഥിരീകരിച്ച കുഞ്ഞോത്തെ ആലികുട്ടി കഴിഞ്ഞ മാർച്ച് 26നാണ് ജില്ലാ ആശുപത്രിയിലെത്തിയത്. കമ്പളക്കാട്ടെ അബ്ദുൾ റസാക്ക് മാർച്ച് 31നും അഡ്മിറ്റായി.

കൊവിഡ് 19 അതിജീവിച്ചവർക്ക് വയനാട്ടിൽ കണിക്കൊന്ന നൽകി യാത്രയയപ്പ്
X

പിസി അബ്ദുല്ല

കൽപ്പറ്റ: കൊവിഡ് ബാധിതരുടെ രോഗവിമുക്തി അഭിമാന നേട്ടമാക്കി വയനാട്. ജില്ലാ കലക്ടര്‍ ഡോ.അദില അബ്ദുല്ലയോടും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ദിനേശ് മണിയോടും ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി പറഞ്ഞ് രോഗം ഭേദമായ രണ്ടു പേര്‍ ഇന്ന് വീടുകളിലേക്കു മടങ്ങി.

കൊവിഡ് 19 സ്ഥിരീകരിച്ച കുഞ്ഞോത്തെ ആലികുട്ടി കഴിഞ്ഞ മാർച്ച് 26നാണ് ജില്ലാ ആശുപത്രിയിലെത്തിയത്. കമ്പളക്കാട്ടെ അബ്ദുൾ റസാക്ക് മാർച്ച് 31നും അഡ്മിറ്റായി. പിന്നീടുള്ള ദിവസങ്ങൾ ഇവരുടെ മനസിൽ ആധിയുടെ ദിവസങ്ങളായിരുന്നു. ഇന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയപ്പോൾ എന്തന്നില്ലാത്ത സന്തോഷം. എല്ലാ കടപ്പാടും ചികിൽസിച്ച ഡോക്ടർമാരോടും നഴ്സുസുമരോടും ജില്ലാ ഭരണകൂടത്തോടുമാണെന്നും ഇരുവരും പറഞ്ഞു.

ജില്ലാ കലക്ടര്‍ കണിക്കൊന്ന നല്‍കിയാണ് ഇരുവരേയും വീടുകളിലേക്ക് യാത്രയയച്ചത്. രണ്ടാഴചയായി ജില്ലയിലെ വിവിധ കൊവിഡ് കെയര്‍ സെന്ററുകളില്‍ കഴിഞ്ഞിരുന്ന 125 പേരും സ്വന്തം വീടുകളിലെത്തി. കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്ന് നിറഞ്ഞ മനസോടെ അവര്‍ വയനാടിനോട് യാത്ര പറഞ്ഞത്. സ്വന്തം വാഹനമില്ലാത്ത മലപ്പുറം, കോഴിക്കോട് ജില്ലകളിലുളള 46 പേരെ രണ്ട് കെഎസ്ആര്‍ടിസി ബസ്സുകളിലായും മറ്റുളളവരെ പ്രത്യേകം ഒരുക്കിയ ടാക്‌സി വാഹനങ്ങളിലുമായാണ് യാത്രയാക്കിയത്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ലോക്ക്ഡൗണ്‍ കാലത്ത് വയനാട്ടിലെത്തിയ ആളുകളെ ജില്ലാ ഭരണകൂടം സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, വൈത്തിരി താലൂക്കുകളിലെ സുസജ്ജമായ കൊവിഡ് സെന്ററുകളില്‍ പാര്‍പ്പിക്കുകയായിരുന്നു. ജില്ലയിലെ പ്രധാന റിസോര്‍ട്ടുകളും ലോഡ്ജുകളുമാണ് കൊവിഡ് കെയര്‍ സെന്ററുകളാക്കിയിരുന്നത്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലാണ് ആവശ്യമുള്ള മുഴുവന്‍ റിസോര്‍ട്ടുകളും ലോഡ്ജുകളും ഒരുക്കിയത്. കൃത്യ സമയത്ത് ഭക്ഷണം എത്തിച്ചു നല്‍കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു.

മൂന്ന് തഹസില്‍ദാരുടെ നേതൃത്വത്തില്‍ സെന്ററുകള്‍ക്ക് സംരക്ഷണവും ഉറപ്പു വരുത്തി. മുനിസിപ്പാലിറ്റികള്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കായിരുന്നു സെന്ററുകളുടെ നടത്തിപ്പ് ചുമതല. റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ് എന്നിവയുടെ കാര്യക്ഷമമായ ഏകോപനം നിരീക്ഷണത്തിലുളളവര്‍ക്ക് താങ്ങായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ വഴിയായിരുന്നു ഭക്ഷണം ഏര്‍പ്പാടാക്കിയത്. നിരീക്ഷണത്തില്‍ കഴിയുന്ന എല്ലാവര്‍ക്കും മാസ്‌ക്കുകളും സാനിറ്റൈസര്‍ എന്നിവയും നല്‍കിയിരുന്നു. റവന്യൂ, തദ്ദേശ സ്വയംഭരണം വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന ഒരു സ്‌പെഷ്യല്‍ ടീം നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സംരക്ഷണത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിച്ചു.

Next Story

RELATED STORIES

Share it