Kerala

കൊവിഡ്: ആറ് കേന്ദ്രങ്ങളില്‍ സാംപിള്‍ ശേഖരണം രാത്രി എട്ടുവരെ

പരിശോധന വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, വൈക്കം, പാമ്പാടി താലൂക്ക് ആശുപത്രികളിലും സമയം ദീര്‍ഘിപ്പിച്ചത്.

കൊവിഡ്: ആറ് കേന്ദ്രങ്ങളില്‍ സാംപിള്‍ ശേഖരണം രാത്രി എട്ടുവരെ
X

കോട്ടയം: ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ കൊവിഡ്-19 പരിശോധനയ്ക്കുള്ള സാംപിള്‍ ശേഖരണത്തിന് ഇനി മുതല്‍ എല്ലാ ദിവസവും വൈകീട്ട് എട്ടുവരെ സൗകര്യമുണ്ടാവും. ഇതുവരെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ മാത്രമാണ് വൈകീട്ട് വരെ സാംപിള്‍ ശേഖരിച്ചിരുന്നത്.

പരിശോധന വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, വൈക്കം, പാമ്പാടി താലൂക്ക് ആശുപത്രികളിലും സമയം ദീര്‍ഘിപ്പിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ സാംപിള്‍ ശേഖരണം അവിടെത്തന്നെയാണ് നടത്തുന്നത്. ഇതിനു പുറമെ ജില്ലയില്‍ ശ്രവശേഖരണത്തിനായി ഒരു മൊബൈല്‍ യൂനിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it