Kerala

കൊവിഡ്: കോഴിക്കോട് സ്വദേശികളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

എടച്ചേരിയില്‍ കഴിഞ്ഞദിവസം പോസിറ്റീവായ കുടുംബത്തിലെ മറ്റു രണ്ട് അംഗങ്ങള്‍ക്കുകൂടിയാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്.

കൊവിഡ്: കോഴിക്കോട് സ്വദേശികളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു
X

കോഴിക്കോട്: കൊവിഡ് വൈറസ് രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളായ രണ്ടുപേരുടെ റൂട്ട് മാപ്പ് ജില്ലാ കലക്ടര്‍ പുറത്തുവിട്ടു. എടച്ചേരിയില്‍ കഴിഞ്ഞദിവസം പോസിറ്റീവായ കുടുംബത്തിലെ മറ്റു രണ്ട് അംഗങ്ങള്‍ക്കുകൂടിയാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോഴിക്കോട് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി. മാര്‍ച്ച് 18ന് ദുബയില്‍നിന്നും വന്ന 39 കാരനും 59 വയസ്സുള്ള ഇദ്ദേഹത്തിന്റെ മാതാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ഇപ്പോഴത്തെ ആരോഗ്യനില തൃപ്തികരമാണ്.


മറ്റു രോഗലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ കുടുംബത്തിലെ മറ്റു മൂന്നുപേര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആദ്യവ്യക്തിക്ക് രോഗം സ്ഥിരീകരിച്ചതോടെ ബാക്കി കുടുംബാംഗങ്ങളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കര്‍ശനനിരീക്ഷണം നടത്തിവരികയായിരുന്നു. ഇവരുടെ ആദ്യത്തെ 2 സാമ്പിളുകളും നെഗറ്റീവ് ആയിരുന്നു. ആദ്യം സാമ്പിളെടുത്തത് ഏപ്രില്‍ 13നായിരുന്നു.


14നെടുത്ത സാമ്പിളുകളാണ് പോസിറ്റീവായത്. കൊവിഡ് 19 സ്ഥിരീകരിച്ച 17ാമത്തെ വ്യക്തി മാര്‍ച്ച് 18നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ (IX 346) സഹോദരനോടൊപ്പം ദുബയില്‍നിന്നും കോഴിക്കോട് രാത്രി 10 മണിയോടെയാണ് എത്തിച്ചേര്‍ന്നത്. കൊവിഡ് സ്ഥിരീകരിച്ച 18ാമത്തെ വ്യക്തിയുടെ ഭര്‍ത്താവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ടുമക്കള്‍ മാര്‍ച്ച് 18ന് വിദേശത്തുനിന്നെത്തുകയും ഹോം ഐസൊലേഷന്‍ കഴിയുകയുമായിരുന്നു. ഇരുവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it