Kerala

വടക്കാഞ്ചേരി നഗരസഭാ ഓഫിസില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

വിവിധ നഗരസഭാ ഓഫിസുകളില്‍ ജീവനക്കാര്‍ക്ക് കൊവിഡ് 19 ബാധിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. എല്ലാ ജീവനക്കാര്‍ക്കും ഫേസ് ഷീല്‍ഡും മാസ്‌കും നല്‍കാന്‍ തീരുമാനമായി.

വടക്കാഞ്ചേരി നഗരസഭാ ഓഫിസില്‍  സന്ദര്‍ശകര്‍ക്ക് നിയന്ത്രണം
X

തൃശൂര്‍: കൊവിഡ് പ്രതിരോധ പ്രവത്തനങ്ങളുടെ ഭാഗമായി വടക്കാഞ്ചേരി നഗരസഭാ ഓഫിസില്‍ പൊതുജനങ്ങളുടെ സന്ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. വടക്കാഞ്ചേരി നഗരസഭാ യോഗത്തിലാണ് സന്ദര്‍ശകര്‍ക്ക് ക്രമീകരണങ്ങള്‍ നടത്തുവാന്‍ തീരുമാനമായത്.

വിവിധ നഗരസഭാ ഓഫിസുകളില്‍ ജീവനക്കാര്‍ക്ക് കൊവിഡ് 19 ബാധിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. എല്ലാ ജീവനക്കാര്‍ക്കും ഫേസ് ഷീല്‍ഡും മാസ്‌കും നല്‍കാന്‍ തീരുമാനമായി.

നഗരസഭാ ഓഫിസിലേക്ക് വിവിധ ആവശ്യങ്ങള്‍ക്ക് വരുന്നവരെ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിച്ചശേഷം മാത്രമേ കടത്തിവിടുകയുള്ളൂ. നഗരസഭയില്‍ സാനിറ്റൈസര്‍ സ്റ്റാന്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ആവശ്യങ്ങള്‍ക്കായി വരുന്നവര്‍ക്ക് പ്രത്യേകം ക്യൂ ഏര്‍പ്പെടുത്തി. ഈ സര്‍ട്ടിഫിക്കറ്റുകള്‍ അതാതു ദിവസം തന്നെ നല്‍കാനും തീരുമാനിച്ചു.

നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം ആര്‍ സോമ നാരായണന്‍, എം ആര്‍ അനൂപ് കിഷോര്‍, പ്രമോദ് കുമാര്‍, ലൈല നസീര്‍, ജയ പ്രീത മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it