കൊവിഡ്-19 : എറണാകുളത്ത് ഒരു തദ്ദേശ സ്ഥാപനത്തിന്റെ പരിധിയില്‍ രണ്ടു മൊബൈല്‍ റീചാര്‍ജിംഗ് ഷോപ്പുകള്‍ പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കലക്ടര്‍
രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെ മാത്രമായിരിക്കും ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം.മറ്റു സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെന്നും മൊബൈല്‍ സേവനം മാത്രം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കാണ് അനുമതിയെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.എറണാകുളത്ത് പാര്‍സല്‍ സര്‍വീസ് നടത്തുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചുവരെയും വിതരണ സമയം രാത്രി എട്ടുവരെയായിരിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി

കൊച്ചി: എറണാകുളം ജില്ലയില്‍ ഒരു തദ്ദേശ സ്ഥാപനത്തിന്റെ പരിധിയില്‍ രണ്ടു മൊബൈല്‍ റീചാര്‍ജിംഗ്് ഷോപ്പുകള്‍ പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കലക്ടര്‍.കൊവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്നലെ പുറപ്പെടുവിച്ച ഉത്തരവിലാണ് കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെ മാത്രമായിരിക്കും ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം.മറ്റു സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെന്നും മൊബൈല്‍ സേവനം മാത്രം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കാണ് അനുമതിയെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
എറണാകുളത്ത് പാര്‍സല്‍ സര്‍വീസ് നടത്തുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചുവരെയും വിതരണ സമയം രാത്രി എട്ടുവരെയായിരിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.ഹോട്ടലുകള്‍,റെസ്‌റ്റോറന്റുകള്‍,ബേക്കറികള്‍ എന്നിങ്ങനെ ഭക്ഷണ സാധനങ്ങള്‍ തയാറാക്കലും വില്‍പനയും നടത്തുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചുവരെയായിരിക്കും. ഇത്തരം സ്ഥാപനങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഭക്ഷണ സാധനങ്ങളുടെ വിതരണ സമയം രാത്രി എട്ടുവരെയായിരിക്കും ഈ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് അതാത് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ പിരശോധിച്ച് നടപടി സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ അവശ്യസേവനങ്ങള്‍ക്കായി ഉള്‍പ്പെടുത്തിയിട്ടുള്ള മറ്റു ചെറുകിട വ്യവസായ യൂനിറ്റുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്ന വിഷയത്തില്‍ എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍മാര്‍ക്ക് തീരുമാനം എടുക്കാവുന്നതാണ്.ഇത്തരത്തില്‍ പ്രവര്‍ത്തനാനുമതി നല്‍കുന്നതിനായി മെറിറ്റ് അടിസ്ഥാനത്തില്‍ പരിശോധിച്ച് കൊവിഡ്-19 രോഗവ്യാപനം തടയാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങളും സുരക്ഷാ നിര്‍ദേശങ്ങളും ഒരോ സ്ഥാപനവും കര്‍ശനമായി പാലിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തില്‍ ചുരുക്കം ജീവനക്കാരെയും തൊഴിലാളികളെയും ഉപയോഗിച്ച് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച് സമയപരിധിയില്‍ മാത്രം പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാം.
ഇതിനായി നിഷ്‌കര്‍ഷിക്കുന്ന സുരക്ഷാ നിര്‍ദേശങ്ങളും സാമൂഹിക അകലം പാലിക്കലും കൃത്യമായി സജ്ജീകരിക്കുകയും അതിനുള്ള ക്രമീകരം ഏര്‍പ്പെടുത്തുന്നതും സ്ഥാപന ഉടമയുടെ ബാധ്യത ആയിരിക്കും.ഉത്തരവ് ലംഘിക്കുന്നവര്‍, ലംഘിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം 2005 പ്രകാരം ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.
RELATED STORIES
ഉത്തര്പ്രദേശില് ബിജെപി നേതാവ് വീട്ടിനുള്ളില് വെടിയേറ്റു മരിച്ച...
10 Jun 2023 2:51 PM GMTബ്രിജ്ഭൂഷനെതിരായ പീഢനക്കേസ്: പരിഹാരമായില്ലെങ്കില് ഏഷ്യന് ഗെയിംസില്...
10 Jun 2023 1:04 PM GMTസംഘപരിവാര നുണക്കഥ പൊളിഞ്ഞു; യുപിയില് നാല് ക്ഷേത്രങ്ങളും 12...
10 Jun 2023 5:45 AM GMTമണിപ്പൂരില് വീണ്ടും സംഘര്ഷം; മൂന്നുപേര് കൊല്ലപ്പെട്ടു; മരിച്ചവരുടെ...
9 Jun 2023 2:14 PM GMTലിവ് ഇന് പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള് കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്ത്തകരുടെ സമ്മര്ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്വ്യാപി...
8 Jun 2023 12:03 PM GMT