Kerala

റാപ്പിഡ് ടെസ്റ്റ്: കാസർകോട്, കണ്ണൂർ ജില്ലകൾക്ക് മുൻഗണന

ആകെ 12,480 കിറ്റുകളാണെത്തിയത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് കേരളത്തിന് അനുവദിച്ച കിറ്റുകളാണിത്. ഇവയുടെ കാര്യക്ഷമത പരിശോധിക്കുന്ന നടപടികൾ പൂർത്തിയായാലുടൻ ടെസ്റ്റ് തുടങ്ങും.

റാപ്പിഡ് ടെസ്റ്റ്: കാസർകോട്, കണ്ണൂർ ജില്ലകൾക്ക് മുൻഗണന
X

തിരുവനന്തപുരം: ഐസിഎംആർ നൽകിയ പന്ത്രണ്ടായിരം പരിശോധനാ കിറ്റുകൾ ഉപയോഗിച്ചുള്ള കൊവിഡ് റാപ്പിഡ് ടെസ്റ്റ് സംസ്ഥാനത്ത് രണ്ടു ദിവസത്തിനുള്ളിൽ ആരംഭിക്കും. കൂടുതൽ ഹോട്ട്സ്പോട്ടുകളുള്ള കാസർകോട്, കണ്ണൂർ ജില്ലകൾക്കായിരിക്കും മുൻഗണന. ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ, ശ്വസന സംബന്ധമായ രോഗങ്ങളുള്ളവർ തുടങ്ങിയവരെയാകും ആദ്യം പരിശോധിക്കുക.

വിരൽ തുമ്പിൽ നിന്ന് രക്തമെടുത്ത് നിമിഷങ്ങൾക്കുള്ളിൽ വൈറസ് സാന്നിധ്യം കണ്ടെത്താനാകുന്ന ആന്റിബോഡി പരിശോധനാ കിറ്റുകളുടെ ആദ്യ ബാച്ചാണ് സംസ്ഥാനത്തെത്തിയത്. ആകെ 12,480 കിറ്റുകളാണെത്തിയത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് കേരളത്തിന് അനുവദിച്ച കിറ്റുകളാണിത്. ഇവയുടെ കാര്യക്ഷമത പരിശോധിക്കുന്ന നടപടികൾ പൂർത്തിയായാലുടൻ ടെസ്റ്റ് തുടങ്ങും.

ചെന്നൈ ആസ്ഥാനമായ കമ്പനിവഴി കേരളം നേരിട്ട് ഓർഡർ നൽകിയിരിക്കുന്ന ഒരു ലക്ഷം കിറ്റുകൾ 27ന് മുമ്പായി എത്തുമെന്നാണ് പ്രതീക്ഷ. ഐസിഎംആർ നൽകുന്ന അടുത്ത ബാച്ച് കിറ്റുകളും ഉടൻ പ്രതീക്ഷിക്കുന്നു. രണ്ടുലക്ഷം പേരിൽ പരിശോധന നടത്താനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. കൊവിഡ് 19 സംശയിക്കുന്നവരിലും രോഗലക്ഷണമുള്ള ഹൈറിസ്‌ക് വിഭാഗങ്ങളിലും പരിശോധന നടത്തും.

ആരോഗ്യപ്രവർത്തകർ, ശ്വാസകോശ രോഗമുളളവർ, രോഗം മാറിയവർ, രോഗം സ്ഥിരീകരിച്ചവരോട് ഇടപഴകിയവർ, ജനക്കൂട്ടത്തോട് അടുത്തിഴപകുന്ന പോലിസുകാർ തുടങ്ങിയവരിൽ പരിശോധന നടത്തും. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ സമൂഹവ്യാപനമുണ്ടോയെന്ന കാര്യം പഠനവിധേയമാക്കും. തിരുവനന്തപുരം അച്യുതമേനോൻ സ്റ്റഡി സെന്ററിന്റെ സഹകരണത്തോടെയാണിത്.

Next Story

RELATED STORIES

Share it