Kerala

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രാഹുല്‍ ഗാന്ധി എംപി രണ്ടേമുക്കാല്‍ കോടി അനുവദിച്ചു

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്ക് , കോഴിക്കോട് ജില്ലാ കളക്ടര്‍ ശ്രീറാംസാംബശിവ റാവു , വയനാട് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുല്ല എന്നിവരുമായി ഫോണില്‍ സംസാരിച്ചിരുന്നു.

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രാഹുല്‍ ഗാന്ധി എംപി രണ്ടേമുക്കാല്‍ കോടി അനുവദിച്ചു
X

കോഴിക്കോട്: കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തങ്ങളുടെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ ആശുപത്രികളില്‍ വെന്റിലേറ്റര്‍, ഐസിയു അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് രാഹുല്‍ ഗാന്ധി എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 270.60ലക്ഷം രൂപ അനുവദിച്ചതായി രാഹുല്‍ ഗാന്ധി എംപി അറിയിച്ചതായി എ പി അനില്‍കുമാര്‍ എംഎല്‍എ അറിയിച്ചു .കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്ക് , കോഴിക്കോട് ജില്ലാ കളക്ടര്‍ ശ്രീറാംസാംബശിവ റാവു , വയനാട് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുല്ല എന്നിവരുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഈ സമയത്താണ് ജില്ലകളിലെ പ്രതിരോധ സാമഗ്രികളുടെ ആവശ്യകതയും ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങളും, ഐസിയു, വെന്റിലേറ്റര്‍, അനുബന്ധ ഉപകരണങ്ങളുടെ ആവശ്യകതയും എംപി യുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടമെന്നോണം 50 തെര്‍മല്‍ സ്‌കാനര്‍, ഇരുപതിനായിരം മാസ്‌ക്, ആയിരം ലിറ്റര്‍ സാനിറ്ററേസര്‍ എന്നിവ കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലാ ഭരണ കൂടങ്ങള്‍ക്ക് കൈമാറിയിരുന്നു.

രണ്ടാം ഘട്ടമെന്നോണമാണ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് , മഞ്ചേരി മെഡിക്കല്‍ കോളജ് , മാനന്തവാടി ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ വെന്റിലേറ്റര്‍, ഐസിയു ക്രമീകരണം, കൊവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഫണ്ട് വകയിരുത്തിയത് .കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്റര്‍, ഐസിയു, അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 25 ലക്ഷം, മഞ്ചേരി മെഡിക്കല്‍ കോളജില്‍ വെന്റിലേറ്റര്‍, ഐസിയു, അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 145.60 ലക്ഷം, വയനാട് ജില്ലാ ആശുപത്രിയില്‍ ഐസിയു ക്രമീകരണം , അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 100 ലക്ഷം എന്നിങ്ങനെ ആണ് ഫണ്ട് അനുവദിച്ചത് .ഇത് കൂടാതെ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതനുസരിച്ച് ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ മെമ്പര്‍ ഡോ. അമീയാജ്‌നിക്ക് തന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് വെന്റിലേറ്ററും , അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 25 ലക്ഷം രൂപ കൂടി അനുവദിച്ചതായി എ പി അനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു.

Next Story

RELATED STORIES

Share it