തിരൂര്‍ സ്വദേശി കൊവിഡ് ബാധിച്ച് ഷാര്‍ജയില്‍ മരിച്ചു
ഇരിങ്ങാവൂര്‍ കുറുപ്പിന്‍പടി സ്വദേശി പരേതനായ പുളിക്കപ്പറമ്പില്‍ ഏന്തീന്‍കുട്ടി മാസ്റ്ററുടെ മകന്‍ സൈതലവിക്കുട്ടി ഹാജി (52) ആണ് മരിച്ചത്.
BY NSH4 May 2020 1:08 AM GMT
![തിരൂര്‍ സ്വദേശി കൊവിഡ് ബാധിച്ച് ഷാര്‍ജയില്‍ മരിച്ചു തിരൂര്‍ സ്വദേശി കൊവിഡ് ബാധിച്ച് ഷാര്‍ജയില്‍ മരിച്ചു](https://www.thejasnews.com/h-upload/2020/05/04/106749-sharja-death.jpg)
X
NSH4 May 2020 1:08 AM GMT
തിരൂര്‍: ഇരിങ്ങാവൂര്‍ സ്വദേശി കൊവിഡ് ബാധിച്ച് ഷാര്‍ജയില്‍ മരിച്ചു. ഇരിങ്ങാവൂര്‍ കുറുപ്പിന്‍പടി സ്വദേശി പരേതനായ പുളിക്കപ്പറമ്പില്‍ ഏന്തീന്‍കുട്ടി മാസ്റ്ററുടെ മകന്‍ സൈതലവിക്കുട്ടി ഹാജി (52) ആണ് മരിച്ചത്. ഷാര്‍ജ കെഎംസിസിയുടെയും യുഎഇ സുന്നി സെന്ററിന്റെയും സജീവപ്രവര്‍ത്തകനായിരുന്നു. കൊവിഡ് ബാധയെത്തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ദുബയ് അല്‍ബര്‍ഹ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
രോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് ഇന്നലെ വൈകീട്ടാണ് മരിച്ചത്. ബന്ധുക്കളുടെ അനുമതിയോടെ ദുബയില്‍ ഖബറടക്കും. ഭാര്യ: സലീന, മക്കള്‍: സല്‍വ മുഹ്സിന (ഒമാന്‍), സൈനുദ്ദീന്‍, സൈനുല്‍ ആബിദീന്‍, ഫാത്തിമ സഹ്റ. മരുമകന്‍: മേടമ്മല്‍ മുഹമ്മദ് സഹീര്‍(ഒമാന്‍). സഹോദരങ്ങള്‍: മൂസക്കുട്ടി ഹാജി, മുഹമ്മദ്, അബ്ദുല്‍ കരീം, ആസിയ, മൈമൂന, ഖദീജ, പരേതനായ മുഹമ്മദലി ഹാജി.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT