Kerala

കൊവിഡ് 19: ഈമാസം 22 വരെ മിലിട്ടറി കാന്റീന്‍ പ്രവർത്തിക്കില്ല

കൊറോണ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മന്ത്രി കെ രാജുവിന്റെ അധ്യക്ഷതയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അവലോകനയോഗം ചേരും.

കൊവിഡ് 19: ഈമാസം 22 വരെ മിലിട്ടറി കാന്റീന്‍ പ്രവർത്തിക്കില്ല
X

പത്തനംതിട്ട: കൊവിഡ് 19 വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി കൂട്ടംകൂടുന്നത് ഒഴിവാക്കാന്‍ ഈമാസം 22 വരെ പത്തനംതിട്ട, മാവേലിക്കര, കൊല്ലം, കൊട്ടാരക്കര, തിരുവനന്തപുരം മിലിറ്ററി കാന്റീന്‍ സെയില്‍ ഉണ്ടായിരിക്കില്ല.

അതേസമയം, കൊറോണ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ് മന്ത്രി കെ രാജുവിന്റെ അധ്യക്ഷതയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അവലോകനയോഗം ചേരും. നേരത്തെ 3.30ന് യോഗം ചേരുമെന്നാണ് അറിയിച്ചിരുന്നത്.

Next Story

RELATED STORIES

Share it