ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് തറാവീഹ് നമസ്‌കാരം; കേച്ചേരി ആയമുക്കില്‍ ഒമ്പത് പേര്‍ അറസ്റ്റില്‍
ബുധനാഴ്ച്ച രാത്രി നമസ്‌ക്കാരം ആരംഭിച്ച് അല്‍പ സമയത്തിനകം രഹസ്യ വിവരത്തെ തുടര്‍ന്ന് പോലിസെത്തി.
BY APH7 May 2020 5:35 AM GMT
![ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് തറാവീഹ് നമസ്‌കാരം; കേച്ചേരി ആയമുക്കില്‍ ഒമ്പത് പേര്‍ അറസ്റ്റില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് തറാവീഹ് നമസ്‌കാരം; കേച്ചേരി ആയമുക്കില്‍ ഒമ്പത് പേര്‍ അറസ്റ്റില്‍](https://www.thejasnews.com/h-upload/2020/05/07/107122-police.gif)
X
APH7 May 2020 5:35 AM GMT
കുന്നംകുളം(തൃശൂര്‍): ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് തറാവീഹ് നമസ്‌ക്കാരത്തിന് ഒത്തു ചേര്‍ന്ന ഒമ്പത് പേരെ കുന്നംകുളം പോലിസ് അറസ്റ്റ് ചെയ്തു.പള്ളി ഇമാമുള്‍പടടേയുള്ളവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
ലോക്ക് ഡൗണ്‍ നിയന്ത്രണം ഉള്ളതിനാല്‍ പള്ളി അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ പിന്‍വാതിലിലൂടെ പള്ളിയിലെത്തി നമസ്‌കാരം നടത്തുകയായിരുന്നു. ബുധനാഴ്ച്ച രാത്രി നമസ്‌ക്കാരം ആരംഭിച്ച് അല്‍പ സമയത്തിനകം രഹസ്യ വിവരത്തെ തുടര്‍ന്ന് പോലിസെത്തി. ചിലര്‍ ഓടി രക്ഷപെട്ടതായി പോലിസ് പറഞ്ഞു.
അതേസമയം, ലോക്ക് ഡൗണ്‍ ഇളവുകളില്‍ മസ്ജിദുകളേയും പരിഗണിക്കണം എന്ന ആവശ്യം ഉയരുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ നിയന്ത്രണങ്ങള്‍ പാലിച്ച് നമസ്‌കാരം നടത്താന്‍ അനുമതി നല്‍കണമെന്നാണ് ഇമാംസ് കൗണ്‍സില്‍ അടക്കമുള്ള സംഘടനകളുടെ ആവശ്യം.
Next Story
RELATED STORIES
ഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്‍...
26 July 2024 4:55 PM GMTപുത്തന്‍ ഫീച്ചറുകളുമായി ഗൂഗിള്‍ മാപ്സ്
25 July 2024 12:17 PM GMTന്യൂസിലന്‍ഡ് വനിതകള്‍ ഫുട്ബോള്‍ പരിശീലനം നടത്തുന്നതിനിടെ ഡ്രോണ്‍...
24 July 2024 7:12 AM GMTനേപ്പാളില്‍ ടേക്ക് ഓഫിനിടെ വിമാനം തകര്‍ന്ന് നാലു മരണം
24 July 2024 6:40 AM GMTഎത്യോപ്യയില്‍ മണ്ണിടിച്ചില്‍ രക്ഷാപ്രവര്‍ത്തകരുടെ മേല്‍ വീണ്ടും...
23 July 2024 6:13 PM GMTദുബയില്‍ അറസ്റ്റിലായെന്ന വാര്‍ത്തകള്‍ തള്ളി പാക് ഗായകന് റാഹത്ത്...
22 July 2024 2:42 PM GMT