Kerala

ലോക്ക് ഡൗണ്‍ ലംഘനം: എറണാകുളത്ത് 208 പേര്‍ കൂടി അറസ്റ്റില്‍; 106 വാഹനങ്ങള്‍ പിടിച്ചെടുത്തു

എറണാകുളം റൂറലില്‍ 126 കേസുകളില്‍ നിന്നായി 95 പേരെ അറസ്റ്റ് ചെയ്തു. 57 വാഹനങ്ങള്‍ കണ്ടു കെട്ടി. മാസ്‌ക്ക് ധരിക്കാത്തതിന് 53 പേര്‍ക്കെതിരെയും കേസെടുത്തു. കൊച്ചി സിറ്റി പോലിസ് കമ്മീഷണറേറ്റിന്റെ പരിധിയില്‍ ഇന്ന് 113 പേരെ അറസ്റ്റ് ചെയ്തു. 104 കേസുകളില്‍ നിന്നായി 49 വാഹനങ്ങള്‍ പിടിച്ചെടുത്തു

ലോക്ക് ഡൗണ്‍ ലംഘനം: എറണാകുളത്ത് 208 പേര്‍ കൂടി അറസ്റ്റില്‍; 106 വാഹനങ്ങള്‍ പിടിച്ചെടുത്തു
X

കൊച്ചി: കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ ലംഘിച്ചതിന് ഇന്ന് എറണാകുളം ജില്ലയില്‍ 208 പേരെക്കൂടി അറസ്റ്റ് ചെയ്തു. 106 വാഹനങ്ങള്‍ പിടിച്ചെടുത്തു. 230 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതു.എറണാകുളം റൂറലില്‍ 126 കേസുകളില്‍ നിന്നായി 95 പേരെ അറസ്റ്റ് ചെയ്തു. 57 വാഹനങ്ങള്‍ കണ്ടു കെട്ടി. മാസ്‌ക്ക് ധരിക്കാത്തതിന് 53 പേര്‍ക്കെതിരെയും കേസെടുത്തു.

ഇതു വരെ 9193 പേര്‍ക്കെതിരെയാണ് റൂറലില്‍ കേസെടുത്തത് . 8413 പേരെ അറസ്റ്റ് ചെയ്തു. 4999 വാഹനങ്ങള്‍ കണ്ടുകെട്ടി. ലോക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് അറിയിച്ചു.കൊച്ചി സിറ്റി പോലിസ് കമ്മീഷണറേറ്റിന്റെ പരിധിയില്‍ ഇന്ന് 113 പേരെ അറസ്റ്റ് ചെയ്തു. 104 കേസുകളില്‍ നിന്നായി 49 വാഹനങ്ങള്‍ പിടിച്ചെടുത്തതായും കൊച്ചി സിറ്റി പോലിസ് കമ്മീഷണറേറ്റ് അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it