കൊവിഡ്-19 : ലോക്ക് ഡൗണിന്റെ മറവില്‍ ചാരായം വാറ്റ്; യുവാവ് പിടിയില്‍
ചേന്ദമംഗലം,ഭാഗത്ത് നമ്പിയത്ത് വീട്ടില്‍ ആദിത്ത്(22) ആണ് വടക്കേകര പോലിസിന്റെ പിടിയിലായത്. പറവൂര്‍ പട്ടണം ഭാഗത്ത് ഒരു വീട്ടില്‍ ചാരായം വാറ്റു നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വടക്കേകര പോലിസ് നടത്തിയ റെയിഡിലാണ് പ്രതി പിടിയാലായത്
BY TMY6 April 2020 5:46 AM GMT
X
TMY6 April 2020 5:46 AM GMT
കൊച്ചി:കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണിന്റെ മറവില്‍ ചാരായം വാറ്റിയ ആള് പോലിസ് പിടിയില്‍.ചേന്ദമംഗലം,ഭാഗത്ത് നമ്പിയത്ത് വീട്ടില്‍ ആദിത്ത്(22) ആണ് വടക്കേകര പോലിസിന്റെ പിടിയിലായത്. പറവൂര്‍ പട്ടണം ഭാഗത്ത് ഒരു വീട്ടില്‍ ചാരായം വാറ്റു നടക്കുന്നതായി വടക്കേകര പോലിസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ടി നിസാമുദ്ദീന്‍ രഹസ്യവിവരം ലഭിച്ചിതിന്റെ അടിസ്ഥാനത്തില്‍ വടക്കേകര പോലിസ് സബ് ഇന്‍സ്പെക്ടര്‍ പി ബി ബഷീര്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ സുരേഷ്, ഷിബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് പ്രതി പിടിയാലായത് . പറവൂര്‍ ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികളെ അന്വേഷിച്ച് വരുന്നതായി പോലിസ് പറഞ്ഞു.
Next Story
RELATED STORIES
25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMT