Kerala

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനവും നിയമപാലനവും; പോലിസ് ഓഫിസര്‍ക്ക് അംഗീകാരം

നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ ഫെഡറേഷന്‍ (എന്‍എച്ച്ആര്‍എഫ്) അന്താരാഷ്ട്ര സംഘടനകളുമായി ചേര്‍ന്ന് ഇന്ത്യയിലുടനീളം പ്രവര്‍ത്തിച്ചു വരുന്ന മനുഷ്യാവകാശ സംഘടനയാണ് അംഗീകാരപത്രം നല്‍കിയത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനവും നിയമപാലനവും;  പോലിസ് ഓഫിസര്‍ക്ക് അംഗീകാരം
X

കാളികാവ്: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിലും നിയമപാലനത്തിലും മികച്ച സേവനം കാഴ്ചവെച്ചതിന് കാളികാവ് പോലിസ് ഇന്‍സ്‌പെക്ടര്‍ പി ജോതീന്ദ്രകുമാറിന് അംഗീകാരം. നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ ഫെഡറേഷന്‍ (എന്‍എച്ച്ആര്‍എഫ്) അന്താരാഷ്ട്ര സംഘടനകളുമായി ചേര്‍ന്ന് ഇന്ത്യയിലുടനീളം പ്രവര്‍ത്തിച്ചു വരുന്ന മനുഷ്യാവകാശ സംഘടനയാണ് അംഗീകാരപത്രം നല്‍കിയത്.

പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് സി ടി അസ്മാബിയും എന്‍എച്ച്ആര്‍എഫ് ജില്ലാ കോഡിനേറ്റര്‍ ഡോക്ടര്‍ മുഹമ്മദ് ഷഹല്‍ ഫൈസിയും ചേര്‍ന്ന് പ്രശസ്തിപത്രവും ഫലകവും കൈമാറി.

കൊവിഡ് 19 ന്റെ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് മികച്ച സേവനം കാഴ്ചവെക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നേരില്‍ കണ്ട് ആദരിക്കുന്ന ചടങ്ങ് കൊവിഡുമായി ബന്ധപ്പെട്ട് ഇന്ത്യയിലുടനീളം നടത്തി വരുന്നു. ദീര്‍ഘനാളത്തെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരെ കണ്ടെത്തുന്നത്. അവരുടെ സേവനത്തിനുള്ള അംഗീകാരമായും, മറ്റുള്ളവര്‍ക്ക് പ്രചോദനം ഉണ്ടാക്കുന്നതിനു വേണ്ടിയുമാണ് കേന്ദ്ര ഗവണ്‍മെറ്റിന്റെ അംഗീകാരത്തോടെയുള്ള കൊവിഡ് അവയര്‍നെസ്സിന്റെ ഭാഗമായാണ് ഈ ആദരവ് സംഘടിപ്പിക്കുന്നത് .

കൊവിഡ് 19 സാമുഹ്യ വ്യാപനം തടയുന്നതിന് ശക്തമായ നിലപാടിലുടെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുകയും സംസ്ഥാനത്തെ പ്രഥമ ക്വാറന്റൈന്‍ സെന്ററായിരുന്ന അല്‍ സഫയിലെ ഇടപടലുകളും അടക്കമുള്ള സേവനത്തിനുള്ള അംഗീകാരമാണ് ജോതീന്ദ്രകുമാറിനെ തേടിയെത്തിയത്.

ചടങ്ങില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ നജീബ് ബാബു, എന്‍ എന്‍ സൈദാലി, സബ് ഇന്‍സ്‌പെക്ടര്‍ സി കെ നൗഷാദ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എറമ്പത്ത് കരിം എന്നിവര്‍ പങ്കടുത്തു.

Next Story

RELATED STORIES

Share it