കൊവിഡ് 19: ഇടുക്കിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി
ജില്ലയിലെ മൂന്ന് പഞ്ചായത്തുകള്‍ കൂടി ഹോട്ട് സ്പോട്ടുകളായി ജില്ലാ ഭരണകൂടം ഉത്തരവിറക്കി.
![കൊവിഡ് 19: ഇടുക്കിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി കൊവിഡ് 19: ഇടുക്കിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി](https://www.thejasnews.com/h-upload/2020/04/29/106205-a.jpg)
ഇടുക്കി: കൊവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി . ജില്ലയിലെ മൂന്ന് പഞ്ചായത്തുകള്‍ കൂടി ഹോട്ട് സ്പോട്ടുകളായി ജില്ലാ ഭരണകൂടം ഉത്തരവിറക്കി. കഴിഞ്ഞ ദിവസം റാന്‍ഡം പരിശോധനയില്‍ കൊവിഡ് പോസിറ്റിവായ മൂന്നു പേരുടെ ഉള്‍പ്പെടെ കൂടുതല്‍ പരിശോധന ഫലം ഇന്നു പുറത്തു വരും. റെഡ് സോണായതോടെ ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് . അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ച് ജില്ലയെ ആറു മേഖലകളാക്കി തിരിച്ചു . മാസ്‌ക് ധരിക്കാതെയും അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു .
ഇന്നലെ മാത്രം 334 കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. മാസ്‌ക് വയ്ക്കാതെ നിരത്തിലിറങ്ങിയ 118 പേര്‍ക്കെതിരെയും ലോക്ക്ഡൗണ്‍ ലംഘനത്തിന് 216 പേര്‍ക്കെതിരെയും പോലിസ് കേസെടുത്തു. അതേസമയം തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളിലും പോലിസ് പരിശോധന ശക്തമാക്കിയിട്ടുണ്ട് . തോട്ടം മേഖലകളിലെ ജോലികളും നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. മൂന്നാര്‍, ഇടവെട്ടി, കരുണാപുരം പഞ്ചായത്തുകളെ കൂടി ഹോട്ട്സ്പോട്ടില്‍ ഉള്‍പ്പെടുത്തിയതോടെ ആകെ 13 ഹോട്ട് സ്പോട്ടുകളാണ് ജില്ലയിലുള്ളത്.
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT