Kerala

എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ച യുവതി ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ എറണാകുളം സ്വദേശിനി

കിഡ്‌നി സംബന്ധമായ രോഗത്തിന്റെ ചികിത്സാര്‍ഥംം മെയ് 6 നാണ് ഇവര്‍ കേരളത്തിലേക്കട റോഡ് മാര്‍ഗം എത്തിയത്.തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ അന്ന് തന്നെ അഡ്മിറ്റ് ആകുകയും ചെയ്തു.ഇന്ന് 361 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 13 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു

എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ച യുവതി ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ   എറണാകുളം സ്വദേശിനി
X

കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ എറണാകുളം സ്വദേശിനിയായ 30 വയസുളള യുവതിക്ക്. കിഡ്‌നി സംബന്ധമായ രോഗത്തിന്റെ ചികിത്സാര്‍ഥംം മെയ് 6 നാണ് ഇവര്‍ കേരളത്തിലേക്കട റോഡ് മാര്‍ഗം എത്തിയത്.തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ അന്ന് തന്നെ അഡ്മിറ്റ് ആകുകയും ചെയ്തു.ഇന്ന് 361 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 13 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 820 ആയി. ഇതില്‍ 10 പേര്‍ ഹൈറിസ്‌ക്ക് വിഭാഗത്തിലും, 810 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമാണ് .

ഇതര സംസ്ഥനങ്ങളില്‍ നിന്നും ഇത് വരെ റോഡ് മാര്‍ഗം ജില്ലയിലേക്ക് എത്തിയത് 1280 പേരാണ്. ഇതില്‍ റെഡ് സോണ്‍ മേഖലയില്‍ പെട്ട സ്ഥലങ്ങളില്‍ നിന്നെത്തിയ 160 പേരെ കണ്ടെത്തി പാലിശ്ശേരി എസ്‌സി എംഎസ് ഹോസ്റ്റല്‍, കളമശേരിയിലെയും കാക്കനാട്ടെയും രാജഗിരി കോളജ് ഹോസ്റ്റലുകള്‍, എന്നിവിടങ്ങളിലെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റി. ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളായ ഗവണ്മെന്റ് ആയുര്‍വേദ കോളജ്, തൃപ്പൂണിത്തുറ, കളമശ്ശേരി രാജഗിരി കോളജ് ഹോസ്റ്റല്‍, കാക്കനാട് രാജഗിരി കോളജ് ഹോസ്റ്റല്‍ ,പാലിശ്ശേരി സ്സിഎംസ് ഹോസ്റ്റല്‍ ,മുട്ടം സ്സിഎംസ് ഹോസ്റ്റല്‍ എന്നിവിടങ്ങളിലായി 216 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.ഇന്ന് 10 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. ഇന്ന് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 10 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 17 ആണ്.ഇന്ന് ജില്ലയില്‍ നിന്നും 55 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 41 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ ഒരെണ്ണം പോസിറ്റീവ് കേസും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 54 ഫലങ്ങള്‍ കൂടി ലഭിക്കുവാനുണ്ട്.കൊച്ചി തുറമുഖത്ത് എത്തിയ 4 കപ്പലുകളിലെ 161 ജീവനക്കാരെയും 205 യാത്രക്കാരെയും പരിശോധിച്ചതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ ഇല്ല.ജില്ലയിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി വിവിധ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ 18 ഹൌസ് സര്‍ജന്മാരെ നിയോഗിച്ചിട്ടുണ്ട്.മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് എത്തിയവര്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രി / ആരോഗ്യ കേന്ദ്രത്തിലോ, ജില്ലാ കണ്‍ട്രോള്‍ റൂമിലേക്കോ ഉടന്‍ തന്നെ ഫോണ്‍ വഴി അക്കാര്യം റിപോര്‍ട്ട് ചെയ്യേണ്ടതാണ്. കോവിഡ് കെയര്‍ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതാണെന്നും ്അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it