Kerala

എപിഡമിക് ആക്ട് പ്രകാരം എറണാകുളത്ത് രണ്ട് പേര്‍ക്കെതിരെ കേസ്

പെരുമ്പാവൂര്‍ കണ്ടന്തറ സ്വദേശി മാഹിന്‍കുട്ടി (52), പിരാരുര്‍ സോജന്‍ (29) എന്നിവര്‍ക്കെതിരെയാണ് എപ്പിഡമിക് ആക്ട് പ്രകാരം കേസെടുത്തത്

എപിഡമിക് ആക്ട് പ്രകാരം എറണാകുളത്ത് രണ്ട് പേര്‍ക്കെതിരെ കേസ്
X

കൊച്ചി: കേരള എപിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 പ്രകാരം എറണാകുളം റൂറല്‍ പോലിസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പെരുമ്പാവൂര്‍ കണ്ടന്തറ സ്വദേശി മാഹിന്‍കുട്ടി (52), പിരാരുര്‍ സോജന്‍ (29) എന്നിവര്‍ക്കെതിരെയാണ് എപ്പിഡമിക് ആക്ട് പ്രകാരം കേസെടുത്തത്. ലോക് ഡൗണുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ പാലക്കാട്ടുതാഴത്തുള്ള ബംഗ്ലാദേശ് കോളനിയില്‍ പിക്കറ്റിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന പേരിലാണ് മാഹിന്‍കുട്ടിക്കെതിരെ കേസെടുത്തത്.

കാലടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗിരീഷ് കുമാറിനെ അസഭ്യം വിളിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന പേരിലാണ് സോജനെതിരായ കേസ്. ഈ വകുപ്പ് പ്രകാരം ശിക്ഷിക്കപ്പെട്ടാല്‍ രണ്ട് വര്‍ഷം വരെ തടവും 10000 രൂപ വരെ പിഴയും ലഭിക്കും. ലോക് ഡൗണ്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട എറണാകുളം റൂറല്‍ ജില്ലയില്‍ ഇന്ന് 120 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 120 പേരെ അറസ്റ്റ് ചെയ്തു. 79 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇതു വരെ 2204 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2133 അറസ്റ്റും 1301 വാഹനങ്ങളും പിടിച്ചെടുത്തു.

Next Story

RELATED STORIES

Share it