Kerala

തൃശൂര്‍ ജില്ലയിലെ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍

അമല ക്ലസ്റ്റര്‍ 16, ശക്തന്‍ ക്ലസ്റ്റര്‍ 4, ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ (റിലയന്‍സ്) 2, ശക്തന്‍ ക്ലസ്റ്റര്‍ (പോലീസ്) 1, ചാലക്കുടി ക്ലസ്റ്റര്‍ 2, അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍ 1, മറ്റ് സമ്പര്‍ക്കം 48, വിദേശത്ത് നിന്ന് എത്തിയവര്‍ 1, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ 6 രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.

തൃശൂര്‍ ജില്ലയിലെ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍
X

തൃശൂര്‍: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. ജില്ലയില്‍ ഇന്ന് 97 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരില്‍ 90 പേരും സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 16 പേരുടെ രോഗഉറവിടമറിയില്ല. അമല ക്ലസ്റ്റര്‍ 16, ശക്തന്‍ ക്ലസ്റ്റര്‍ 4, ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ (റിലയന്‍സ്) 2, ശക്തന്‍ ക്ലസ്റ്റര്‍ (പോലീസ്) 1, ചാലക്കുടി ക്ലസ്റ്റര്‍ 2, അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍ 1, മറ്റ് സമ്പര്‍ക്കം 48, വിദേശത്ത് നിന്ന് എത്തിയവര്‍ 1, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ 6 രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പ്രതിരോധ നടപടികളും ശക്തമാക്കും.

പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍:

കടങ്ങോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 (എകെജി നഗര്‍ കിടങ്ങൂര്‍), വാര്‍ഡ് 18 (പന്നിത്തടം), കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03 (ഉദയനഗര്‍ ഏരിയ ഇഎംഎസ് ലൈന്‍), വടക്കാഞ്ചേരി നഗരസഭ ഡിവിഷന്‍ 26 (പത്താംകല്ല് വീട് നമ്പര്‍ 44 മുതല്‍ 48 വരെയും, 94 മുതല്‍ 100 വരെയും), ഡിവിഷന്‍ 37, തൃശൂര്‍ കോര്‍പ്പറേഷന്‍ 15, 19, 20 ഡിവിഷനുകള്‍ (ഒല്ലൂക്കര ജംഗ്ഷന്‍ മുതല്‍ പറവട്ടാനി വരെ മുഖ്യ റോഡിന് ഇരുഭാഗത്തുമുളള കടമുറികളും ഗോഡൗണുകളും ഉള്‍പ്പെടെ), കോലഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01 (കര്‍ഷക നഗര്‍ മുതല്‍ കോളങ്ങാട്ടുകര വരെയുളള ചെറുറോഡുകള്‍ ഉള്‍പ്പെടെ), മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02, അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03 (വിസ്മയ നഗര്‍, പാലിശ്ശേരി കോപ്പറമ്പ് റോഡ്), ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 04 (സംസ്‌കാര നഗര്‍ പ്രദേശം), പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02, ചേലക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03, കൊരട്ടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08 (ചിറങ്ങരയില്‍ നിന്നും തിരുമുടിക്കുന്ന് റോഡില്‍ (01) സുഗതി ജംഗ്ഷനില്‍ നിന്നും അകത്തേക്ക് സ്രാമ്പിക്കല്‍ ലിങ്ക് റോഡ് (02) മാമ്പിളളി പാടം കനാല്‍ പ്രദേശം കഴിഞ്ഞ് തിരുമുടികുന്ന് (03) വടക്കേകപ്പേള ഹൈറാര്‍ക്കി റോഡ് പ്രദേശം), വരന്തരപ്പിളളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (01) മുപ്ലീയം സെന്റര്‍ മുതല്‍ വിമല്‍ജ്യോതി സ്‌കൂള്‍ റോഡ് (02) എറാട്ട് റോഡ് (03) വെളളാരംകുന്ന് മില്‍ സൊസൈറ്റി റോഡ്.

കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍:

കുന്നംകുളം നഗരസഭ ഡിവിഷന്‍ 09, 21, ചാലക്കുടി നഗരസഭ ഡിവിഷന്‍ 19, മുരിയാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16, പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10, തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17.

Next Story

RELATED STORIES

Share it