കൊവിഡ്-19: എറണാകുളത്ത് 38 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്
ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായി ലഭിച്ച ഫലങ്ങളിലാണ് ഇവര്‍ക്ക് കൊവിഡ്-19 രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചത്.കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ സാമൂഹിക, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വൈകിട്ട് 6 മണി വരെ നീട്ടി

കൊച്ചി: കൊവിഡ്-19 രോഗബാധ സംശയിച്ച് എറണാകുളത്ത് നിന്നും പരിശോധനയ്ക്കായി അയച്ച 38 പരിശോധന ഫലങ്ങള്‍ കൂടി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു.ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായി ലഭിച്ച ഫലങ്ങളിലാണ് ഇവര്‍ക്ക് കൊവിഡ്-19 രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചത്.കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ സാമൂഹിക, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വൈകിട്ട് 6 മണി വരെ നീട്ടി. ഇവയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ വേണ്ടി ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും ഉള്‍പ്പെടെ 37 ജീവനക്കാരെ അധികമായി നിയോഗിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
അതിഥി തൊഴിലാളികള്‍ക്കിടയില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും വൈദ്യപരിശോധനയ്ക്കുമായി 94 മെഡിക്കല്‍ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന 351 ക്യാംപുകള്‍ മെഡിക്കല്‍ സംഘങ്ങള്‍ ഇതുവരെയായി സന്ദര്‍ശിക്കുകയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.ഇന്നലെ രാത്രി മുതല്‍ ഇന്ന് രാവിലെ 9 വരെ കണ്‍ട്രോള്‍ റൂമിലെത്തിയത് 269 ഫോണ്‍ വിളികളാണ് എത്തിയത്. കൂടുതലും അതിഥി തൊഴിലാളികളില്‍ നിന്നായിരുന്നു. ഭക്ഷണം സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിച്ചായിരുന്നു ഭൂരിഭാഗം വിളികളുമെത്തിയതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
RELATED STORIES
കുട്ടികള്ക്കെതിരായ അതിക്രമങ്ങള്; പ്രതികളുടെ ലൈംഗിക അവയവം...
22 Sep 2023 7:03 AM GMTമല്ലുട്രാവലറെയും ഷിയാസ് കരീമിനെയും പരിപാടികളില് നിന്ന്...
22 Sep 2023 6:50 AM GMTരാജ്യസഭയും കടന്ന് വനിതാസംവരണ ബില്; രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല് ...
22 Sep 2023 6:26 AM GMTനിപ: ഏഴ് സാംപിളുകള് കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി
22 Sep 2023 5:47 AM GMTവയനാട്ടില് നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്പൊട്ടല്, ഏഴു ജില്ലകളില് യെല്ലോ അലേര്ട്ട്
21 Sep 2023 1:59 PM GMT