Kerala

കൊവിഡ്-19 : എറണാകുളത്തിന് ആശ്വാസം; ഇന്ന് ലഭിച്ച 35 പരിശോധന ഫലങ്ങളും നെഗറ്റീവ്

ഇന്ന് ജില്ലയില്‍ നിന്നും 21 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇനി 62 പരിശോധന ഫലങ്ങളാണ് ലഭിക്കാനുള്ളത്. ഇന്ന് വീടുകളില്‍ നിരീക്ഷണത്തിനായി 45 പേരെയാണ് പുതിയതായി നിര്‍ദേശിച്ചത്. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് 33 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 748 ആയി

കൊവിഡ്-19 : എറണാകുളത്തിന് ആശ്വാസം; ഇന്ന് ലഭിച്ച 35 പരിശോധന ഫലങ്ങളും നെഗറ്റീവ്
X

കൊച്ചി: കൊവിഡ്-19 രോഗ ബാധയുണ്ടോയെന്ന സ്ഥിരീകരിക്കുന്നതിനായി എറണാകുളം ജില്ലയില്‍ നിന്നും പരിശോധനയക്ക് അയച്ച് സാമ്പിളുകളില്‍ ഇന്ന് ലഭിച്ച് 35 പരിശോധന ഫലങ്ങള്‍ നെഗറ്റീവ് എന്ന് സ്ഥിരീകരണം.ഇന്ന് ജില്ലയില്‍ നിന്നും 21 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇനി 62 പരിശോധന ഫലങ്ങളാണ് ലഭിക്കാനുള്ളത്. ഇന്ന് വീടുകളില്‍ നിരീക്ഷണത്തിനായി 45 പേരെയാണ് പുതിയതായി നിര്‍ദേശിച്ചത്. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് 33 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 748 ആയി. ഇതില്‍ 388 പേര്‍ ഹൈ റിസ്‌ക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 28 ദിവസത്തെ നിരീക്ഷണത്തിലും, 360 പേര്‍ ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 14 ദിവസത്തെ നിരീക്ഷണത്തിലും ആണ്.

ഇന്ന് പുതുതായി ഒരാളെ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 5 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. കളമശേരി മെഡിക്കല്‍ കോളജില്‍ നിന്ന് ഒരാള്‍, കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ നിന്ന് 2 പേര്‍, സ്വകാര്യ ആശുപത്രിയില്‍ നിന്ന് 2 പേര്‍ എന്നിങ്ങനെയാണ് ഡിസ്ചാര്‍ജ് ചെയ്തവരുടെ എണ്ണം.ഇതോടെ ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 18 ആയി.കളമശ്ശേരി മെഡിക്കല്‍ കോളജ്-4,ആലുവ ജില്ലാ ആശുപത്രി-6, സ്വകാര്യ ആശുപത്രികള്‍ -8 എന്നിങ്ങനെയാണ് കണക്ക്. ചരക്ക് ലോറി ഡ്രൈവര്‍മാരുടെയും തൊഴിലാളികളുടെയുമിടയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന് ജില്ലയിലെ 10 പ്രധാന മാര്‍ക്കറ്റുകളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയോഗിച്ചു.

എറണാകുളം, തൃപ്പുണിത്തുറ, ആലുവ, പറവൂര്‍, അങ്കമാലി, പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ, മരട്, വാഴക്കുളം, എന്നീ മാര്‍ക്കറ്റുകളിലാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയോഗിച്ചത്.ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടെയെത്തുന്ന ലോറി ഡ്രൈവര്‍മാരുടെയും മറ്റ് തൊഴിലാളികളുടെയും വിവരങ്ങള്‍ ശേഖരിച്ച് കണ്‍ട്രോള്‍ റൂമിലേക്ക് അയക്കും. കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഇവരെ ഫോണില്‍ ബന്ധപ്പെട്ട് ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കും. ഇന്ന് 10 പ്രധാന മാര്‍ക്കറ്റുകളില്‍ എത്തിയ 80 ചരക്ക് ലോറികളുടെയും വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും ഫോണ്‍ വഴി ശേഖരിച്ചു.

കൂടാതെ ജില്ലയിലെ പ്രധാന പ്രട്രോളിയം സംഭരണ ശാലകളില്‍ എത്തിയ 20 ടാങ്കര്‍ ലോറി ഡ്രൈവര്മാരുടെയും വിവരങ്ങള്‍ ശേഖരിച്ചു.തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് കെയര്‍ സെന്ററില്‍ ഇന്ന് ഒരാളെക്കൂടി പ്രവേശിപ്പിച്ചു. ഇവിടെ നിരീക്ഷണത്തിലുണ്ടായിരുന്ന 3 പേരെ ഇന്ന് വിട്ടയച്ചു. ഇതോടെ ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 50 ആയി. ഇവരെല്ലാം തന്നെ തൃപ്പൂണിത്തുറ കോവിഡ് കെയര്‍ സെന്ററിലാണ്.ഇന്നലെ കൊച്ചി തുറമുഖത്ത് 2 കപ്പലുകള്‍ എത്തി. അതിലെ 109 ജീവനക്കാരെയും, 20 യാത്രക്കാരെയും പരിശോധിച്ചതില്‍ ആര്‍ക്കും തന്നെ രോഗലക്ഷങ്ങളില്ല

Next Story

RELATED STORIES

Share it