Kerala

കൊവിഡ് 19: വയനാട്ടില്‍ 12 പേര്‍കൂടി നിരീക്ഷണത്തില്‍

ജില്ലയില്‍നിന്നും ഇതുവരെ 404 സാംപിളുകള്‍ അയച്ചതില്‍ 394 എണ്ണത്തിന്റെ ഫലം ലഭിച്ചു. 391 എണ്ണം നെഗറ്റീവാണ്.

കൊവിഡ് 19: വയനാട്ടില്‍ 12 പേര്‍കൂടി നിരീക്ഷണത്തില്‍
X

കല്‍പ്പറ്റ: കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ 12 പേരെ കൂടി നിരീക്ഷണത്തിലാക്കി. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 815 പേരാണ്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 11 ആണ്. അതേസമയം, നിരീക്ഷണത്തില്‍ കഴിഞ്ഞുവന്ന 48 പേര്‍ കൂടി നിരീക്ഷണകാലം പൂര്‍ത്തിയാക്കി. ഇതോടെ നിരീക്ഷണം പൂര്‍ത്തിയാക്കിയവരുടെ എണ്ണം 13,121 ആയി.

ജില്ലയില്‍നിന്നും ഇതുവരെ 404 സാംപിളുകള്‍ അയച്ചതില്‍ 394 എണ്ണത്തിന്റെ ഫലം ലഭിച്ചു. 391 എണ്ണം നെഗറ്റീവാണ്. കൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 178 സാംപിളുകളും ഓഗ്മെന്റഡ് സാമ്പിളുകളായി 170 എണ്ണവും ശേഖരിച്ചിട്ടുണ്ട്. ജില്ലയിലെ 14 ചെക്ക്‌പോസ്റ്റുകളില്‍ 2,524 വാഹനങ്ങളിലായെത്തിയ 4,067 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കുംതന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.

Next Story

RELATED STORIES

Share it