Kerala

തൃശൂര്‍ ജില്ലയില്‍ 172 പേര്‍ക്ക് കൂടി കൊവിഡ്; 169 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ, 135 പേര്‍ രോഗമുക്തരായി

ജില്ലയില്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 2,029 ആണ്. തൃശൂര്‍ സ്വദേശികളായ 36 പേര്‍ മറ്റു ജില്ലകളില്‍ ചികില്‍സയില്‍ കഴിയുന്നു.

തൃശൂര്‍ ജില്ലയില്‍ 172 പേര്‍ക്ക് കൂടി കൊവിഡ്; 169 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ, 135 പേര്‍ രോഗമുക്തരായി
X

തൃശൂര്‍: ജില്ലയില്‍ ശനിയാഴ്ച 172 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 135 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 2,029 ആണ്. തൃശൂര്‍ സ്വദേശികളായ 36 പേര്‍ മറ്റു ജില്ലകളില്‍ ചികില്‍സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,592 ആണ്. 4,502 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. ശനിയാഴ്ച ജില്ലയില്‍ സമ്പര്‍ക്കംവഴി 169 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എലൈറ്റ് ക്ലസ്റ്ററില്‍ (ആരോഗ്യപ്രവര്‍ത്തകര്‍) ഒരാള്‍ക്ക് രോഗബാധയുണ്ടായി. ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റ് സമ്പര്‍ക്കം വഴി 162 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന മൂന്നുപേര്‍ക്കും ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചു.

60 വയസ്സിന് മുകളില്‍ 13 പുരുഷന്‍മാര്‍, 15 സ്ത്രീകള്‍, 10 വയസ്സിന് താഴെ അഞ്ച് ആണ്‍കുട്ടികള്‍, 8 പെണ്‍കുട്ടികള്‍ എന്നിവര്‍ക്കാണ് രോഗബാധ. രോഗം സ്ഥീരികരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവരുടെ എണ്ണം. ഗവ. മെഡിക്കല്‍ കോളജ് തൃശൂര്‍- 114, സിഎഫ്എല്‍ടിസി ഇഎസ്‌ഐ- സിഡി മുളങ്കുന്നത്തുകാവ്- 47, എംസിസിഎച്ച് മുളങ്കുന്നത്തുകാവ്-49, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-84, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 71, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-207, വിദ്യ സിഎഫ്എല്‍ടിസി ബ്ലോക്ക് 1 വേലൂര്‍-142, വിദ്യ സിഎഫ്എല്‍ടിസി ബ്ലോക്ക് 2 വേലൂര്‍-106, സിഎഫ്എല്‍ടിസി കൊരട്ടി- 57, പി സി തോമസ് ഹോസ്റ്റല്‍ തൃശൂര്‍- 203, എംഎംഎം കൊവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-39, ജനറല്‍ ആശുപത്രി തൃശൂര്‍-6, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി -45, ചാവക്കാട് താലൂക്ക് ആശുപത്രി-28, ചാലക്കുടി താലൂക്ക് ആശുപത്രി -12, കുന്നംകുളം താലൂക്ക് ആശുപത്രി -12, ജിഎച്ച് ഇരിങ്ങാലക്കുട -16, ഡിഎച്ച് വടക്കാഞ്ചേരി-5, അമല ആശുപത്രി-4, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് തൃശൂര്‍-28, മദര്‍ ആശുപത്രി -1, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -2, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍-24, ഇരിങ്ങാലക്കുട കോ-ഓപറേറ്റീവ് ആശുപത്രി -1, രാജാ ആശുപത്രി ചാവക്കാട്- 1.

വീടുകളില്‍ 553 പേര്‍ ചികില്‍സയില്‍ കഴിയുന്നു. 9727 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 213 പേരെയാണ് ശനിയാഴ്ച ആശുപത്രിയില്‍ പുതുതായി പ്രവേശിപ്പിച്ചത്. ശനിയാഴ്ച 1611 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 2136 സാംപിളുകളാണ് ശനിയാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 1,11,557 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ശനിയാഴ്ച 374 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 142 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിങ് നല്‍കി. ശനിയാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 370 പേരെ ആകെ സ്‌ക്രീനിങ് ചെയ്തു.

Next Story

RELATED STORIES

Share it