കൊവിഡ് 19: ജിദ്ദയില്‍നിന്ന് 154 പ്രവാസികള്‍ കൂടി മടങ്ങിയെത്തി; അഞ്ചുപേരെ ആശുപത്രികളിലാക്കി
33 പേരെ വിവിധ കൊവിഡ് കെയര്‍ സെന്ററുകളിലും പ്രകടമായ ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത 115 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലുമാക്കി.
മലപ്പുറം: കൊവിഡ്- 19 ന്റെ പശ്ചാത്തലത്തില്‍ ജിദ്ദയില്‍നിന്നുള്ള പ്രത്യേക വിമാനത്തില്‍ 154 പ്രവാസികള്‍ കൂടി ഇന്നലെ തിരിച്ചെത്തി. കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാത്രി 11.30 നെത്തിയ എഐ- 1960 എയര്‍ ഇന്ത്യ വിമാനത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളില്‍നിന്നുള്ള 153 പേരും ഒരു ലക്ഷദ്വീപ്സ്വദേശിയുമാണുണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള എട്ട് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 27 കുട്ടികള്‍, 58 ഗര്‍ഭിണികള്‍ എന്നിവരുള്‍പ്പെടുന്നതാണ് സംഘം. തിരിച്ചെത്തിയവരില്‍ അഞ്ചുപേരെ വിവിധ ആരോഗ്യപ്രശ്‌നങ്ങളാല്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
33 പേരെ വിവിധ കൊവിഡ് കെയര്‍ സെന്ററുകളിലും പ്രകടമായ ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത 115 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലുമാക്കി. ഒരാള്‍ സ്വന്തം പണം ചെലവഴിച്ചുള്ള നിരീക്ഷണസൗകര്യവും ഉപയോഗപ്പെടുത്തി. ഇവര്‍ പൊതുസമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ കഴിയണം. തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ചുവടെ: മലപ്പുറം - 59, ആലപ്പുഴ- മൂന്ന്, എറണാകുളം- 19, ഇടുക്കി - മൂന്ന്, കണ്ണൂര്‍ - 15, കാസര്‍കോട്- രണ്ട്, കൊല്ലം- ആറ്, കോട്ടയം- ഒമ്പത്, കോഴിക്കോട്- ഒമ്പത്, പാലക്കാട് - 11, പത്തനംതിട്ട- ഒമ്പത്, തിരുവനന്തപുരം- രണ്ട്, തൃശൂര്‍- രണ്ട്, വയനാട്- ഒന്ന്.
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT