കൊവിഡ്: വയനാട് ജില്ലയില്‍ 1,245 പേര്‍ കൂടി നിരീക്ഷണത്തില്‍
ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 1,398 സാംപിളുകളില്‍ 1,000 ആളുകളുടെ ഫലം ലഭിച്ചു. ഇതില്‍ 977 എണ്ണം നെഗറ്റീവാണ്.

കല്‍പ്പറ്റ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 1,245 പേര്‍കൂടി നിരീക്ഷണത്തില്‍. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 3,005 ആയി. രോഗം സ്ഥിരീകരിച്ച 16 പേര്‍ ഉള്‍പ്പെടെ 26 പേര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്. ബുധനാഴ്ച 176 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 1,398 സാംപിളുകളില്‍ 1,000 ആളുകളുടെ ഫലം ലഭിച്ചു. ഇതില്‍ 977 എണ്ണം നെഗറ്റീവാണ്.
391 സാംപിളുകളുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. ജില്ലയില്‍നിന്നും ബുധനാഴ്ച്ച 76 സാംപിളുകള്‍ അയച്ചിട്ടുണ്ട്. ഇതില്‍ പ്രാഥമികസമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 41 പേരുടെയും 1 ആരോഗ്യപ്രവര്‍ത്തകരുടെയും 4 പോലിസ് ഉദ്യോഗസ്ഥരുടെയും സാംപിളുകള്‍ ഉള്‍പ്പെടുന്നു. ജില്ലാ മാനസികാരോഗ്യപരിപാടിയുടെ നേതൃത്വത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 161 പേര്‍ക്ക് കൗണ്‍സലിങ് നല്‍കി.
ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍: മാനന്തവാടി നഗരസഭ, തിരിനെല്ലി, എടവക പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളാണ്. മീനങ്ങാടി ഗ്രാമപ്പഞ്ചായത്തിലെ 7, 10, 11, 13, 14, 15, 16, 18 വാര്‍ഡുകള്‍, തവിഞ്ഞാല്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ്, നെന്‍മേനി പഞ്ചായത്തിലെ 7, 8, 9, 10, 11, 12, 13, 14 വാര്‍ഡുകളും പനമരം പഞ്ചായത്തിലെ 1, 2 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരും.
RELATED STORIES
ഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള്‍ ജില്ലാ നേതാവ് ഉള്‍പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു
29 May 2023 4:35 PM GMTമൈസൂരുവില്‍ ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMTവയനാട്ടില്‍ 22 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം...
29 May 2023 11:22 AM GMT16കാരിയെ തുരുതുരാ കുത്തി, കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി യുവാവ്;...
29 May 2023 11:14 AM GMTപ്ലസ് ടു റിസള്‍ട്ട് പിന്‍വലിച്ചു;വ്യാജ വീഡിയോ തയ്യാറാക്കി...
29 May 2023 11:06 AM GMT