തമിഴ്‌നാട്ടിൽ കാർ അപകടം; ദമ്പതികൾ മരിച്ചു

തിരുവനന്തപുരം നെയ്യാറ്റിന്‍കര ഓലത്താനി സ്വദേശി സുധി, ഭാര്യ ഷൈനി എന്നിവരാണ് മരിച്ചത്.

തമിഴ്‌നാട്ടിൽ കാർ അപകടം; ദമ്പതികൾ മരിച്ചു

തിരുവനന്തപുരം: തമിഴ്നാട് പുതുക്കോട്ടയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി ദമ്പതികൾ മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ട് മക്കൾക്ക് പരിക്കേറ്റു. തിരുവനന്തപുരം നെയ്യാറ്റിന്‍കര ഓലത്താനി സ്വദേശി സുധി, ഭാര്യ ഷൈനി എന്നിവരാണ് മരിച്ചത്.

മക്കളായ കെവിന്‍, നിവിന്‍ എന്നിവരെ പരിക്കുകളോടെ ട്രിച്ചി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വേളാങ്കണ്ണിയ്ക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറിന്‍റെ ടയര്‍ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്.

RELATED STORIES

Share it
Top