Kerala

സുഖമായി വീട്ടിലിരിക്കൂ; ടെന്‍ഷന്‍ വന്നാല്‍ വിളിക്കൂ

രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് സേവനം.

സുഖമായി വീട്ടിലിരിക്കൂ; ടെന്‍ഷന്‍ വന്നാല്‍ വിളിക്കൂ
X

പത്തനംതിട്ട: കൊവിഡ് 19 ഭീതി, മാനസിക വൈഷമ്യം എന്നിവ നേരിടുന്ന വീട്ടമ്മമാര്‍ക്കും കോളജ് വിദ്യാര്‍ഥിനികള്‍ക്കും സ്ത്രീകള്‍ക്കും ഹോമിയോപ്പതി വകുപ്പിന്റെ പത്തനംതിട്ട ജില്ലയിലെ സീതാലയം സ്ത്രീ സൗഹൃദ പദ്ധതിയിലെ ഡോക്ടര്‍മാരെ വിളിക്കാമെന്ന് ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി ബിജു കുമാര്‍ അറിയിച്ചു.

മാര്‍ഗനിര്‍ദേശങ്ങള്‍, കൗണ്‍സലിംഗ്, ആരോഗ്യസുരക്ഷയും ഹെല്‍പ്പ് ലൈനില്‍ ലഭ്യമാകും. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് സേവനം. ഹെല്‍പ്പ്ലൈന്‍: ഡോക്ടര്‍മാര്‍- 9496807448, 9846414908, 9846162871, സൈക്കോളജിസ്റ്റ്- 9544577230.

Next Story

RELATED STORIES

Share it