Kerala

കൊറോണ ബാധയില്ലെന്ന് സ്ഥിരീകരണം ;കൊച്ചിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന നാലു പേരെയും വിട്ടയച്ചു

ഇതുവരെ എറണാകുളം ജില്ലയില്‍ നിന്നും ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി മൂന്നു സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ഫലം വന്നതില്‍ ഒന്നിലും രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.അതേ സമയം കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ ചൈനയിലെ രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിവന്ന 20 പേരെ കൂടി മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സ്വന്തം വീടുകളില്‍ തന്നെ കഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 35 പേരെ നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ള ആളുകളുടെ എണ്ണം 312 ആയി

കൊറോണ ബാധയില്ലെന്ന് സ്ഥിരീകരണം ;കൊച്ചിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന നാലു പേരെയും വിട്ടയച്ചു
X

കൊച്ചി: കൊറോണ വൈറസ് രോഗം ബാധ സംശയിച്ച് കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന നാലു പേരെയും രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതോടെ വിട്ടയച്ചു. ഇതില്‍ ഒരാളെ വയറു വേദനയെ തുടര്‍ന്ന് തുടര്‍ ചികില്‍സയ്ക്കായി വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്്. നിലവില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ആരും നിരീക്ഷണത്തിലില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.ഇതുവരെ എറണാകുളം ജില്ലയില്‍ നിന്നും ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി മൂന്നു സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ഫലം വന്നതില്‍ ഒന്നിലും രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.അതേ സമയം കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ ചൈനയിലെ രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിവന്ന 20 പേരെ കൂടി മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സ്വന്തം വീടുകളില്‍ തന്നെ കഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 35 പേരെ നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ള ആളുകളുടെ എണ്ണം 312 ആയി. ആരിലും രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

അവശ്യ സാധനങ്ങള്‍ വാങ്ങാനും മറ്റും കടയില്‍ പോകേണ്ട സാഹചര്യം പോലും വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ ഒഴിവാക്കണം. ബന്ധുക്കള്‍, അയല്‍ക്കാര്‍ വഴിയോ, ഓണ്‍ലൈന്‍ വഴിയോ താത്കാലികമായി സാധനങ്ങള്‍ വാങ്ങുവാനുള്ള ബദല്‍ സംവിധാനം ഒരുക്കണം. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരോട് അങ്ങിനെ കഴിയാന്‍ നിര്‍ദേശിച്ചിട്ടുള്ളത് കൊറോണ വരാന്‍ അതിവിദൂരമായ സാധ്യത നിലനില്‍ക്കുന്നതിനാലാണ്. ഈ സാഹചര്യത്തില്‍ യാതൊരു കാരണവശാലും വീടുകളില്‍ നിന്ന് പുറത്തേക്ക് പോകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ക്ഷേമം അന്വേഷിക്കാന്‍ വിളിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുമായി നിങ്ങളുടെ ആശങ്കകളും പങ്ക് വെക്കാവുന്നതാണ്. കൊറോണ കണ്‍ട്രോള്‍ റൂമിലേക്ക് എന്ന നമ്പറിലും 0484 2368802 / 2425508 ബന്ധപ്പെടാവുന്നതാണെന്നും ്അധികൃതര്‍ വ്യക്തമാക്കി.കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊച്ചി മെട്രോയും നഗരത്തിലെ പ്രധാന മാളുകളും. മെട്രോ സ്റ്റേഷനുകളിലും കൂടാതെ ട്രയിനുകള്‍ക്കകത്തും കൊറോണയ്‌ക്കെതിരെയുള്ള ബോധവത്ക്കരണ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മെട്രോ കൂടാതെ നഗരത്തിലെ വിവിധ മാളുകളിലും ഇലക്ട്രോണിക് ഡിസ്‌പ്ലേ ഉള്‍പ്പെടെ വ്യത്യസ്തമായ രീതികളില്‍ കൊറോണ ബോധവത്ക്കരണ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ടാക്‌സി ഡ്രൈവര്‍മാര്‍ക്കിടയിലും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കിടയിലും നടത്തുന്ന ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആര്‍.ടി.ഒ യുടെ ശബ്ദ സന്ദേശവും വീഡിയോ സന്ദേശവും തയ്യാറാക്കി ഇവരുടെ വാട്‌സാപ് ഗ്രൂപ്പുകളിലും ടൂര്‍ ഓപ്പറേറ്റര്‍മാരുടെ അസോസിയേഷന്‍ മുഖേനയും പ്രചരിപ്പിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it