- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: കേരളത്തിലെ ഏഴ് ജില്ലകൾ അടച്ചിടേണ്ടി വരും
വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി ക്യാബിനറ്റ് സെക്രട്ടറി നടത്തിയ ചർച്ചയിലാണ് തീരുമാനം.

തിരുവനന്തപുരം: കൊറോണ റിപ്പോർട്ട് ചെയ്ത രാജ്യത്തെ 75 ജില്ലകൾ അടച്ചിടാൻ കേന്ദ്രനിർദേശം. കൊവിഡ് സ്ഥിരീകരിച്ച ജില്ലകളിലാണ് നിയന്ത്രണം. വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി ക്യാബിനറ്റ് സെക്രട്ടറി നടത്തിയ ചർച്ചയിലാണ് തീരുമാനം. കേന്ദ്ര നിർദേശം ലഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കൊറോണ സ്ഥിരീകരിച്ച കേരളത്തിലെ ഏഴ് ജില്ലകളും അടച്ചിടേണ്ടി വരും. അവലോകന യോഗത്തിന് ശേഷം ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ ജില്ലകളിൽ അവശ്യ സർവീസുകൾ മാത്രം അനുവദിക്കും. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കാസർകോട്, മലപ്പുറം, കണ്ണൂർ, കോട്ടയം ജില്ലകളാണ് അടച്ചിടുക. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് സംസ്ഥാന സർക്കാരാണ്. നിലവിലെ സാഹചര്യം അതീവ ഗുരുതരമായതിനാൽ കേന്ദ്ര നിർദേശം കേരളത്തിലും നടപ്പിലാക്കാനാണ് സാധ്യത.
ഇതിനോടകം ജമ്മു കശ്മീരില്‍ മാര്‍ച്ച് 24-ന് അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 23, 25 തിയതികളില്‍ നേരത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷയില്‍ അഞ്ച് ജില്ലകളും എട്ട് നഗരങ്ങളും മാര്‍ച്ച് 29 വരെ അടച്ചിടാന്‍ തീരുമാനിച്ചു. ഖുര്‍ധ, കട്ടക്, ഗഞ്ജം, കേന്ദ്രപ്പ, അംഗുല്‍ എന്നീ ജില്ലകളാണ് ഇന്നത്തെ ജനതാ കര്‍ഫ്യൂ അവസാനിക്കുന്നതോടെ അടച്ചിടുക. പഞ്ചാബില്‍ മാര്‍ച്ച് 31 വരെ പൂര്‍ണ്ണമായും അടച്ചിടും.
രാജ്യവ്യാപകമായി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ തമിഴ്‌നാട്ടിലും ജാര്‍ഖണ്ഡിലും നാളെ പുലര്‍ച്ച അഞ്ചു മണിവരെയാക്കി. തമിഴ്‌നാട്, ജാര്‍ഖണ്ഡ് സര്‍ക്കാരുകള്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. അവശ്യസേവനങ്ങളെ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, ബാങ്കുകളിലും നിയന്ത്രണം വരികയാണ്. ബാങ്കുകളിൽ അവശ്യ സേവനങ്ങൾ മാത്രമേ ലഭിക്കൂ. പണം നിക്ഷേപിക്കാം, പിൻവലിക്കാം, ചെക്ക് മാറാം. സർക്കാർ ഇടപാടുകൾക്കും അനുമതി. അതിനിടെ, സംസ്ഥാനത്ത് ഭക്ഷ്യ സാധനങ്ങൾ, പച്ചക്കറി, പാൽ, മരുന്നുകൾ എന്നിവ മുടങ്ങില്ലെന്നു മന്ത്രി ചന്ദ്രശേഖരൻ അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















