Kerala

കോവിഡ് രോഗബാധിതനായ ബ്രിട്ടീഷ് ടൂറിസ്റ്റുമായി സമ്പര്‍ക്കം: 126 പേര്‍ നിരീക്ഷണത്തിലെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ പുറത്ത് പോകുന്നില്ല എന്ന് പോലിസ് ഉറപ്പ് വരുത്തും. വീടുകളിലും ആശുപത്രികളിലുമായി നിലവില്‍ 779 പേരാണ് നീരിക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 741 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളവരാണ്.38 പേര്‍ ഐസൊലേഷന്‍ വാര്‍ഡിലുള്ളവരാണെന്നും മന്ത്രി വ്യക്തമാക്കി.ഇതുവരെ 417 പേരുടെ സാമ്പിളുകളാണ് ഇതുവരെ രോഗബാധ സംശയിച്ച് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു.ഇതില്‍ 369 സാംപിളുകളുടെ പരിശോധന ഫലം ലഭിച്ചു.ഇതില്‍ പോസിറ്റീവ് കേസ് ഒന്നും റിപോര്‍ട് ചെയ്തിട്ടില്ല.48 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്

കോവിഡ് രോഗബാധിതനായ ബ്രിട്ടീഷ് ടൂറിസ്റ്റുമായി സമ്പര്‍ക്കം: 126 പേര്‍ നിരീക്ഷണത്തിലെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍
X

കൊച്ചി : കോവിഡ് രോഗബാധിതനായ ബ്രിട്ടീഷ് ടൂറിസ്റ്റുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 126 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് ടെലി മെഡിസിന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍. എറണാകുളം കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ പുറത്ത് പോകുന്നില്ല എന്ന് പോലിസ് ഉറപ്പ് വരുത്തും. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നേറുകയാണ്.

എയര്‍പോര്‍ട്ട്, സീ പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ ജില്ലാ ഭരണകൂടവും , പോലിസ്, ആരോഗ്യം വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിരീക്ഷണം ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.വീടുകളിലും ആശുപത്രികളിലുമായി നിലവില്‍ 779 പേരാണ് നീരിക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 741 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളവരാണ്.38 പേര്‍ ഐസൊലേഷന്‍ വാര്‍ഡിലുള്ളവരാണെന്നും മന്ത്രി വ്യക്തമാക്കി.ഇതുവരെ 417 പേരുടെ സാമ്പിളുകളാണ് ഇതുവരെ രോഗബാധ സംശയിച്ച് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു.ഇതില്‍ 369 സാംപിളുകളുടെ പരിശോധന ഫലം ലഭിച്ചു.ഇതില്‍ പോസിറ്റീവ് കേസ് ഒന്നും റിപോര്‍ട് ചെയ്തിട്ടില്ല.48 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്റെ സഞ്ചാര പഥം പൂര്‍ണമായും ലഭ്യമായിട്ടുണ്ട്.തൃശൂരടക്കമുള്ള മറ്റു ജിലകളുമായി ബന്ധപ്പെട്ട് അവിടെ പരിശോധിച്ച് ഇദ്ദേഹവുമായി ബന്ധപ്പെട്ട ആളുകളുടെ ലിസ്റ്റ് എടുത്ത് തുടര്‍ നടപടികള്‍ ആരംഭിച്ചു.എറണാകുളം ജില്ലയില്‍ ഇതുവരെ 126 പേരെ കണ്ടെത്തിക്കഴിഞ്ഞു.ഇനിയും എണ്ണം കൂടിയേക്കാമെന്നും മന്ത്രി പറഞ്ഞു.

മൂന്നു റെയില്‍വേ സ്റ്റേഷനുകളിലും ബസ്റ്റാന്‍ഡുകളിലും പോലിസുമായി ചേര്‍ന്ന് ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിച്ചു.യാത്രക്കാരെ സ്‌ക്രീനിംഗിനു വിധേയമാക്കിയാണ് പുറത്തേക്ക് വിടുന്നതെന്നും മന്ത്രി പറഞ്ഞു. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇന്ന് എത്തിയ ആറു പേരെക്കൂടി ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതായും മന്ത്രി പറഞ്ഞു.ജില്ലാ കലക്ടര്‍ എസ് സുഹാസ് , ആലുവ റൂറല്‍ എസ് പി കെ കാര്‍ത്തിക് , ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ കെ കുട്ടപ്പന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it