Kerala

യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പരാതി ലഭിച്ചില്ലെന്ന സിപിഎം വാദം പൊളിഞ്ഞു, പരാതിയുടെ പകര്‍പ്പ് പുറത്ത്

പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകനും സി.പി.എമ്മിനും ഡി.വൈ.എഫ്.ഐക്കും പരാതി നല്‍കിയതായാണ് വ്യക്തമാവുന്നത്.

യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പരാതി ലഭിച്ചില്ലെന്ന സിപിഎം വാദം പൊളിഞ്ഞു, പരാതിയുടെ പകര്‍പ്പ് പുറത്ത്
X

പത്തനംതിട്ട: അടൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ ബന്ധുവായ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന സംഭവത്തില്‍ പാര്‍ട്ടിയ്ക്ക് പരാതി ലഭിച്ചിട്ടില്ലെന്ന സിപിഎമ്മിന്റെ വാദം പൊളിഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറിക്ക് യുവതി നല്‍കിയ പരാതിയുടെ പകര്‍പ്പ് ചാനലുകള്‍ പുറത്ത് വിട്ടതോടെയാണിത്. പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകനും സി.പി.എമ്മിനും ഡി.വൈ.എഫ്.ഐക്കും പരാതി നല്‍കിയതായാണ് വ്യക്തമാവുന്നത്. ഡി.വൈ.എഫ്.ഐ നേതാക്കള്‍ പ്രതിയില്‍ നിന്ന് പണം സ്വീകരിച്ചതായും പരാതിയില്‍ പറയുന്നുണ്ട്.

പോലിസ് കേസില്‍ അകപ്പെട്ട് ജയിലിലായ ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാമെന്നു തെറ്റിദ്ധരിപ്പിച്ച് പണം കവരുകയും പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണു പരാതി. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ മുന്‍ ഡ്രൈവര്‍ക്കെതിരെയാണ് പരാതി.

എന്നാല്‍ പരാതിയെ കുറിച്ച് അറിയില്ലെന്നായിരുന്നു ജില്ലാനേതൃത്വത്തിന്റെ പ്രതികരണം.ഇതിന് പിന്നാലെയാണ് യുവതി പാര്‍ട്ടിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് പുറത്തുവന്നത്. ഇരയായ യുവതി ,ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവിനാണ് പരാതി നല്‍കിയത്. ഇതിന് പുറമേ മറ്റൊരു പ്രാദേശിക പാര്‍ട്ടിക പ്രവര്‍ത്തകന്‍ സി.പി.എം, ഡി.വൈ.എഫ്.ഐ നേതൃത്വത്തിനും പരാതി നല്‍കിയിട്ടുണ്ട്. യുവതി വീട് പണയപ്പെടുത്തി മുഖ്യപ്രതിക്ക് നല്‍കിയ അഞ്ച് ലക്ഷം രൂപയില്‍ 24,5000 രൂപ ഡി.വൈ.എഫ്.ഐ നേതാക്കളായ ബി. നിസാമും അഖില്‍ പെരിങ്ങനാടും കൈപ്പറ്റിയെന്നും പരാതിയിലുണ്ട്. പരാതി കിട്ടിയിട്ടില്ലെന്ന് പറയുന്ന പാര്‍ട്ടി നേതൃത്വം തന്നെ ഇടപെട്ട് യുവതിക്കും കുടുംബത്തിനും നഷ്ടമായ തുകയില്‍ രണ്ടുലക്ഷം രൂപ മടക്കി നല്‍കി. എന്നിട്ടും മാസങ്ങള്‍ക്ക് മുമ്പ് ലഭിച്ച പരാതിയെ കുറിച്ച് അറിയില്ലെന്നാണ് ജില്ലാസെക്രട്ടറി വിശദീകരിക്കുന്നത്.

Next Story

RELATED STORIES

Share it