Kerala

വീണ്ടും വിവാദ നിയമനം; മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫില്‍ ഏഴുപേരെക്കൂടി നിയമിച്ച് ഉത്തരവിറക്കി

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന്‍, പ്രസ് അഡൈ്വസര്‍ പ്രഭാവര്‍മ, പ്രസ് സെക്രട്ടറി പി എം മനോജ്, പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ നാല് ജീവനക്കാര്‍ എന്നിവരെ പേഴ്‌സനല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയാണ് ഉത്തരവിറക്കിയത്.

വീണ്ടും വിവാദ നിയമനം; മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫില്‍ ഏഴുപേരെക്കൂടി നിയമിച്ച് ഉത്തരവിറക്കി
X

തിരുവനന്തപുരം: സംസ്ഥാനത്ത് കൂട്ടസ്ഥിരപ്പെടുത്തലിനെതിരേയും പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരേയും പ്രക്ഷോഭം ശക്തമായിക്കൊണ്ടിരിക്കെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ വീണ്ടും വിവാദ നിയമനങ്ങള്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെ മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫില്‍ ഏഴുപേരെക്കൂടി നിയമിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കി. ഷാഫി പറമ്പില്‍ എംഎല്‍എയാണ് പൊതുഭരണവകുപ്പിന്റെ ഉത്തരവ് സഹിതം ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന്‍, പ്രസ് അഡൈ്വസര്‍ പ്രഭാവര്‍മ, പ്രസ് സെക്രട്ടറി പി എം മനോജ്, പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ നാല് ജീവനക്കാര്‍ എന്നിവരെ പേഴ്‌സനല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയാണ് ഉത്തരവിറക്കിയത്. ഇതോടെ ഏഴുപേരെക്കൂടി പേഴ്‌സനല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താനായാണ് മന്ത്രിസഭാ ചട്ടം ദേദഗതി ചെയ്തതെന്ന് വ്യക്തമായെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. വിരമിക്കുമ്പോള്‍ പെന്‍ഷന്‍ നല്‍കുന്നതിനുവേണ്ടിയാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it