കോടതി ഉത്തരവ് ലംഘിച്ച പ്രീതാ ഷാജി പ്രാശ്ചിത്തമായി സമൂഹ്യസേവനം ചെയ്യണമെന്ന് ഹൈക്കോടതി
സാമൂഹിക സേവനം എന്തായിരിക്കണമെന്ന് അറിയിക്കാന്‍ ജില്ലാ കലക്ടറോട് കോടതി നിര്‍ദേശിച്ചുകോടതി ഉത്തരവ് അനുസരിക്കാതിരുന്നതിന് ക്ഷമ ചോദിക്കുന്നതായി പ്രീത ഷാജി കോടതിയില്‍ ബോധിപ്പിച്ചു.എന്നാല്‍ കോടതി വിധി പരസ്യമായി ലംഘിച്ചത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി

കൊച്ചി: വീടും പുരയിടവും ലേലത്തില്‍ എടുത്തയാള്‍ക്ക് വിട്ടു നല്‍കണമെന്ന് കാട്ടി നേരത്തെ കോടതി പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ചതിനെതിരെ എടുത്ത കോടതിയലക്ഷ്യ കേസില്‍ പ്രീതാ ഷാജിയുടെ കുടുംബവും സാമുഹ്യ സേവനം നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശം.സാമൂഹിക സേവനം എന്തായിരിക്കണമെന്ന് അറിയിക്കാന്‍ ജില്ലാ കലക്ടറോട് കോടതി നിര്‍ദേശിച്ചുകോടതി ഉത്തരവ് അനുസരിക്കാതിരുന്നതിന് ക്ഷമ ചോദിക്കുന്നതായി പ്രീത ഷാജി കോടതിയില്‍ ബോധിപ്പിച്ചു.എന്നാല്‍ കോടതി വിധി പരസ്യമായി ലംഘിച്ചത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതിഷേധിക്കാന്‍ അവകാശമുണ്ട് പക്ഷെ നിയമലംഘനം അംഗീകരിക്കാന്‍ ആകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിയമവിരുദ്ധത ഭാവിയില്‍ തെളിയിക്കാം എന്നു കരുതി ഇപ്പോള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാനാവില്ലെന്നും ഇത്തരം പ്രവര്‍ത്തികള്‍ നല്ല സന്ദേശമല്ല സമൂഹത്തിന് നല്‍കുന്നതെന്നും കോടതി വ്യക്തമാക്കി. കോടതി വിധിയുടെ നഗ്നമായ ലംഘനം നടത്തിയതിന് ശിക്ഷ വേണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് പ്രീത ഷാജിയെക്കൊണ്ട് സാമൂഹ്യ സേവനം ചെയ്യിപ്പിക്കുന്നതിനെക്കുറിച്ച് കോടതി അന്വേഷിച്ചു. എന്തൊക്കെ ചെയ്യിക്കാന്‍ കഴിയുമെന്ന് ജില്ലാ കലക്ടര്‍ അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി.
പ്രീതാ ഷാജിയുടെ വീടും പുരയിടവും ലേലത്തില്‍ വിറ്റ നടപടി ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.43 ലക്ഷം രൂപ ബാങ്കില്‍ അടച്ചാല്‍ വീടും സ്ഥലവും പ്രീതാ ഷാജിക്ക് തിരികെ എടുക്കാമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഒപ്പം 1,89,000 രൂപ മുമ്പ് ലേലത്തില്‍ വാങ്ങിയ രതീഷിന് നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു. ഇതു പ്രകാരം തിരികെ നല്‍കാമെന്ന വ്യവസ്ഥയില്‍ പൊതുജനങ്ങളില്‍ നിന്നും പിരിച്ച് പ്രീതാ ഷാജി പണം അടച്ചിരുന്നു.
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT